Top

മഞ്ചേശ്വരത്ത് വിജയം കെ സുരേന്ദ്രനെന്ന് മനോരമ-വിഎംആര്‍ സര്‍വ്വേ; തൃക്കരിപ്പൂരില്‍ അട്ടിമറി, സിപിഐഎം കോട്ടയില്‍ വിജയം യുഡിഎഫിനെന്നും പ്രവചനം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്ന പ്രവചനവുമായി മനോരമ ന്യൂസ്-വിഎംആര്‍ അഭിപ്രായ സര്‍വ്വേ. യുഡിഎഫ് രണ്ടാം സ്ഥാനത്തും എല്‍ഡിഎഫ് മൂന്നാമതും എത്തുമെന്നാണ് സര്‍വ്വെയിലെ കണ്ടെത്തല്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മഞ്ചേശ്വത്തെ ബിജെപി സ്ഥാനാര്‍ത്ഥി. കാസര്‍കോട് സീറ്റില്‍ യുഡിഎഫിന്് മുന്‍തൂക്കം നല്‍കുന്ന സര്‍വ്വെയില്‍ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് എന്‍ഡിഎ തുടരുമെന്നും പ്രവചിക്കുന്നു. എല്‍ഡിഎഫിന് മൂന്നാം സ്ഥാനം തന്നെയാണെന്നാണ് സര്‍വ്വെയിലെ കണ്ടെത്തല്‍. ഉദുമയും കാഞ്ഞങ്ങാടും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വ്വെ കണ്ടെത്തല്‍. തൃക്കരിപ്പൂരില്‍ അട്ടിമറിയുണ്ടാവുമെന്നും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുഡിഎഫ് മുന്നേറുമെന്നുമാണ് […]

21 March 2021 10:26 AM GMT

മഞ്ചേശ്വരത്ത് വിജയം കെ സുരേന്ദ്രനെന്ന് മനോരമ-വിഎംആര്‍ സര്‍വ്വേ; തൃക്കരിപ്പൂരില്‍ അട്ടിമറി, സിപിഐഎം കോട്ടയില്‍ വിജയം യുഡിഎഫിനെന്നും പ്രവചനം
X

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപി ജയിക്കുമെന്ന പ്രവചനവുമായി മനോരമ ന്യൂസ്-വിഎംആര്‍ അഭിപ്രായ സര്‍വ്വേ. യുഡിഎഫ് രണ്ടാം സ്ഥാനത്തും എല്‍ഡിഎഫ് മൂന്നാമതും എത്തുമെന്നാണ് സര്‍വ്വെയിലെ കണ്ടെത്തല്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മഞ്ചേശ്വത്തെ ബിജെപി സ്ഥാനാര്‍ത്ഥി.

കാസര്‍കോട് സീറ്റില്‍ യുഡിഎഫിന്് മുന്‍തൂക്കം നല്‍കുന്ന സര്‍വ്വെയില്‍ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് എന്‍ഡിഎ തുടരുമെന്നും പ്രവചിക്കുന്നു. എല്‍ഡിഎഫിന് മൂന്നാം സ്ഥാനം തന്നെയാണെന്നാണ് സര്‍വ്വെയിലെ കണ്ടെത്തല്‍. ഉദുമയും കാഞ്ഞങ്ങാടും എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വ്വെ കണ്ടെത്തല്‍.

തൃക്കരിപ്പൂരില്‍ അട്ടിമറിയുണ്ടാവുമെന്നും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുഡിഎഫ് മുന്നേറുമെന്നുമാണ് മനോരമയുടെ സര്‍വ്വെ പറയുന്നത്. യുഡിഎഫിന് 44.3 ശതമാനവും എല്‍ഡിഎഫിന് 43.5 ശതമാനവുമാണ് പ്രവചനം. 0.77 ശതമാനത്തിന്റെ വ്യത്യാസത്തില്‍ യുഡിഎഫ് മണ്ഡലം പിടിച്ചെടുക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. യുഡിഎഫ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കൊടുത്തിരിക്കുന്ന സീറ്റാണിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനൊപ്പമായിരുന്നു തൃക്കരിപ്പൂര്‍.

Next Story