‘മധ്യപ്രദേശില്‍ ബിജെപിക്ക് ‘ബമ്പര്‍”; ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ചൗഹാന്
ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം അവകാശപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. കൊവിഡ് പ്രതിസന്ധികളെ മറികടന്ന് തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ് രേഖപ്പെടുത്തിയെന്നും ബിജെപിക്ക് ബമ്പര്‍ വിജയം നേടാന്‍ കഴിയുമെന്നും ചൗഹാന് പ്രതീക്ഷിക്കുന്നു. ‘കൊവിഡ് ഭീതി മറികടന്ന് മധ്യപ്രദേശില്‍ ഒരു വലിയ ഭൂരിപക്ഷം ജനത വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ ശക്തിയാണത്. സംസ്ഥാനത്ത് ബമ്പര്‍ വോട്ടിംഗാണ് രേഖപ്പെടുത്തിയത്. ബിജെപിയും ബമ്പര്‍ വിജയം നേടും.’ എന്നായിരുന്നു ചൗഹാന്റെ പ്രതികരണം. ആവേശത്തോടെ ബിജെപിക്ക് വോട്ട് ചെയ്ത എല്ലാവര്ക്കും നന്ദിയെന്നും ശിവരാജ് […]

ഭോപ്പാല്‍: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം അവകാശപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. കൊവിഡ് പ്രതിസന്ധികളെ മറികടന്ന് തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ് രേഖപ്പെടുത്തിയെന്നും ബിജെപിക്ക് ബമ്പര്‍ വിജയം നേടാന്‍ കഴിയുമെന്നും ചൗഹാന് പ്രതീക്ഷിക്കുന്നു.
‘കൊവിഡ് ഭീതി മറികടന്ന് മധ്യപ്രദേശില്‍ ഒരു വലിയ ഭൂരിപക്ഷം ജനത വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ ശക്തിയാണത്. സംസ്ഥാനത്ത് ബമ്പര്‍ വോട്ടിംഗാണ് രേഖപ്പെടുത്തിയത്. ബിജെപിയും ബമ്പര്‍ വിജയം നേടും.’ എന്നായിരുന്നു ചൗഹാന്റെ പ്രതികരണം. ആവേശത്തോടെ ബിജെപിക്ക് വോട്ട് ചെയ്ത എല്ലാവര്ക്കും നന്ദിയെന്നും ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
57.09 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് അഗര്‍ സീറ്റിലും ഏറ്റവും കുറവ് പോളിംഗ് സുമോലിയിലുമായിരുന്നു.
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും സിന്ധ്യാ അനുകൂലികളായ 22 പേരും കമല്‍നാഥ് സര്‍ക്കാരില്‍ നിന്നും പിന്തുണ പിന്‍വലിക്കുകയും ബിജെപിയില്‍ പ്രവേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന് സജ്ജമായത്. 28 നിയമസഭാ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നവംബര്‍ 10 നാണ് ഫലപ്രഖ്യാപനം.
സിന്ധ്യയും കമല്‍നാഥും തമ്മിലുള്ള ശക്തമായ പോരാട്ടം കൂടിയാണ് മധ്യപ്രദേശില്‍ നടന്നത്. ഇതില്‍ സിന്ധ്യക്ക് മുന്‍തൂക്കമുള്ള ഗ്വാളിയാര്‍-ചമ്പാല്‍ മേഖലയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്ന 16 സീറ്റും. ഇവിടെ സിന്ധ്യ ശക്തമായ ക്യാമ്പയിന് നടത്തിയപ്പോള്‍ രാജസ്ഥാന് കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റിനെ ഇറക്കിയായിരുന്നു കമല്‍നാഥ് പ്രചാരണത്തിന് ശക്തിപകര്‍ന്നത്.