Top

ബംഗാളില്‍ ബിജെപി രണ്ടക്കം കടക്കില്ലെന്ന് പ്രശാന്ത് കിഷോര്‍; ‘ബിജെപിയ്ക്ക് സാധിച്ചെങ്കില്‍ ഞാന്‍ ഇവിടം വിടും’

കൊല്‍ക്കത്ത: ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകള്‍ രണ്ടക്കം കഴിഞ്ഞാല്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബംഗാളില്‍ വന്‍നേട്ടം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിനിടയാണ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്. ”ബിജെപിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ ഹൈപ്പ് ഉണ്ടാക്കുകയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ രണ്ടക്കം കടക്കാന്‍ ബിജെപി കഷ്ടപ്പെടും. ഒരു പക്ഷെ ബിജെപിയ്ക്ക് അത്സാധിച്ചെങ്കില്‍ ഞാന്‍ ഇവിടം വിടും”. തന്റെ ഈ ട്വീറ്റ് സേവ് ചെയ്ത് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ […]

21 Dec 2020 3:13 AM GMT

ബംഗാളില്‍ ബിജെപി രണ്ടക്കം കടക്കില്ലെന്ന് പ്രശാന്ത് കിഷോര്‍; ‘ബിജെപിയ്ക്ക് സാധിച്ചെങ്കില്‍ ഞാന്‍ ഇവിടം വിടും’
X

കൊല്‍ക്കത്ത: ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകള്‍ രണ്ടക്കം കഴിഞ്ഞാല്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബംഗാളില്‍ വന്‍നേട്ടം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതിനിടയാണ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്.

”ബിജെപിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ ഹൈപ്പ് ഉണ്ടാക്കുകയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ രണ്ടക്കം കടക്കാന്‍ ബിജെപി കഷ്ടപ്പെടും. ഒരു പക്ഷെ ബിജെപിയ്ക്ക് അത്
സാധിച്ചെങ്കില്‍ ഞാന്‍ ഇവിടം വിടും”. തന്റെ ഈ ട്വീറ്റ് സേവ് ചെയ്ത് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2021ലെ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ നിയമസഭയില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അമിത് ബംഗാളിലെത്തിയതിന് പിന്നാലെ നിരവധി തൃണമൂല്‍, കോണ്‍ഗ്രസ്, സിപിഐഎം ജനപ്രതിനിധികള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പശ്ചിമബംഗാള്‍ പശ്ചിം മെദിനിപുരില്‍ നടന്ന മെഗാറാലിയില്‍ വെച്ചാണ് സുവേന്ദു അധികാരി ഉള്‍പ്പടെയുളള നേതാക്കളെ അമിത് ഷാ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.

”എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നത്. മമതാ ബാനര്‍ജിയുടെ ദുര്‍ഭരണവും അഴിമതിയും സ്വജനപക്ഷപാതവും കാരണമാണ് അത്. ദീദി … ഇതൊരു തുടക്കം മാത്രമാണ്. തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും. 200 ല്‍ അധികം സീറ്റ് നേടി സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറും.”- അമിത് പറഞ്ഞു.

ബിജെപിയിലെത്തിയ ശേഷം അധികാരി പറഞ്ഞത് ഇങ്ങനെ: ‘അമിത് ഷായുമായി ദീര്‍ഘകാല ബന്ധമാണ് ഉളളത്. എനിക്ക് കോവിഡ് ബാധിച്ചപ്പോള്‍ ഞാന്‍ എന്റെ ജീവിതം നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും എന്നെ വിളിച്ച് അന്വേഷിച്ചില്ല, എന്നാല്‍ അമിത് ഷാ എന്നെ രണ്ടുതവണ വിളിച്ച് ആരോഗ്യവിവരങ്ങള്‍ തിരക്കി.’

നവംബറിലാണ് മന്ത്രിസഭയില്‍ നിന്ന് അധികാരി രാജിവെക്കുന്നത്. ഡിസംബര്‍ 16ന് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.

അതേസമയം, പ്രശാന്തിന്റെ അവകാവാദത്തെ തള്ളി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലേഷ് വിജയവര്‍ഗീയ രംഗത്തെത്തി. ബംഗാളില്‍ ബിജെപി തരംഗമാണ്. ബിജെപി സര്‍ക്കാര്‍ ബംഗാളില്‍ അധികാരമേല്‍ക്കും, ആ സമയത്ത് നമ്മുക്ക് നഷ്ടമാകാന്‍ പോകുന്നത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെയായിരിക്കും.

Next Story