‘എല്ലാ മാധ്യമങ്ങളേയും ബിജെപി നിയന്ത്രണത്തിലാക്കും’; തമിഴ്നാട് അധ്യക്ഷന്റെ ‘വീരവാദം’ വിവാദത്തില്‍
എല്ലാ മാധ്യമങ്ങളെയും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലയുടെ പ്രസ്താവന വിവാദത്തില്‍. ബിജെപിക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളെ വിലക്കും. അവരെ ആറ് മാസത്തിനുള്ളില്‍ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നുമായിരുന്നു പാര്‍ട്ടി അധ്യക്ഷന്റെ വിവാദ പ്രസ്താവന. ഇതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ഡയുടെ ഭാഗമാണ് ഇയാളുടെ നിലപാടെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്ന വിമര്‍ശനം. തമിഴ്നാട് ബിജെപി പൊതുയോഗത്തിലായിരുന്നു മാധ്യമങ്ങള്‍ക്കെതിരെയുളള കെ അണ്ണാമലയുടെ വെല്ലുവിളി പരാമര്‍ശങ്ങള്‍. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളില്‍ പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ലെന്നും മാധ്യമ […]
15 July 2021 7:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എല്ലാ മാധ്യമങ്ങളെയും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലയുടെ പ്രസ്താവന വിവാദത്തില്‍. ബിജെപിക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളെ വിലക്കും. അവരെ ആറ് മാസത്തിനുള്ളില്‍ ബിജെപിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നുമായിരുന്നു പാര്‍ട്ടി അധ്യക്ഷന്റെ വിവാദ പ്രസ്താവന. ഇതാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ഡയുടെ ഭാഗമാണ് ഇയാളുടെ നിലപാടെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്ന വിമര്‍ശനം.
തമിഴ്നാട് ബിജെപി പൊതുയോഗത്തിലായിരുന്നു മാധ്യമങ്ങള്‍ക്കെതിരെയുളള കെ അണ്ണാമലയുടെ വെല്ലുവിളി പരാമര്‍ശങ്ങള്‍. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളില്‍ പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ലെന്നും മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കും. കേന്ദ്രമന്ത്രിയായ തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന് ഇത് നടപ്പാക്കുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയ്യില്‍ സുരക്ഷിതമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കഴിഞ്ഞ ദിവസമാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് കൂടിയായ അണ്ണാമലൈയെ തമിഴ്നാട് ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്. തമിഴ്നാട് അധ്യക്ഷനായിരുന്ന എല്‍ മുരുകനെ കേന്ദ്രസഹമന്ത്രിയായി നിയമിച്ച പശ്ചാത്തലത്തിലാണ് അണ്ണാമലൈ തമിഴ്നാട് ബിജെപി അധ്യക്ഷ പദവിയിലെത്തിയത്. 2000 ത്തിലാണ് അണ്ണാമലൈ ഐപിഎസ് പദവി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.
- TAGS:
- BJP
- K Annamalai
- Tamil Nadu