ഷൊര്‍ണൂരില്‍ വോട്ട് കൂടി ; ബിജെപിക്ക് ഏക ആശ്വാസമായി സന്ദീപ് വാര്യര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം കനത്ത തിരിച്ചടിയേറ്റ ബിജെപിക്ക് ആശ്വാസമായത് ഷൊര്‍ണൂരില്‍ വോട്ട് വിഹിതം ഉയര്‍ത്താനായത്. സന്ദീപ് വാര്യരെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷൊര്‍ണൂരില്‍ ബിജെപിക്ക് ഗുണം ചെയ്തു. 36973 വോട്ടുകളാണ് മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎച്ച് ഫിറോസ് ബാബുവിനേക്കാള് 753 വോട്ടുകളുടെ കുറവ് മാത്രമാണ് ബിജെപിക്കുള്ളത്. 24.83 ശതമാനമാണ് ഫിറോസ് ബാബുവിന്റെ വോട്ട് വിഹിതം. 24.34 ശതമാനമാണ് എന്‍ഡിഎയുടെ വോട്ട് വിഹിതം. 0.49 ശതമാനം വ്യത്യാസം മാത്രമാണ് വോട്ട് വിഹിതത്തില്‍ യുഡിഎഫും എന്‍ഡിഎയും തമ്മില്‍. […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം കനത്ത തിരിച്ചടിയേറ്റ ബിജെപിക്ക് ആശ്വാസമായത് ഷൊര്‍ണൂരില്‍ വോട്ട് വിഹിതം ഉയര്‍ത്താനായത്. സന്ദീപ് വാര്യരെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷൊര്‍ണൂരില്‍ ബിജെപിക്ക് ഗുണം ചെയ്തു. 36973 വോട്ടുകളാണ് മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത്.
രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎച്ച് ഫിറോസ് ബാബുവിനേക്കാള് 753 വോട്ടുകളുടെ കുറവ് മാത്രമാണ് ബിജെപിക്കുള്ളത്. 24.83 ശതമാനമാണ് ഫിറോസ് ബാബുവിന്റെ വോട്ട് വിഹിതം. 24.34 ശതമാനമാണ് എന്‍ഡിഎയുടെ വോട്ട് വിഹിതം. 0.49 ശതമാനം വ്യത്യാസം മാത്രമാണ് വോട്ട് വിഹിതത്തില്‍ യുഡിഎഫും എന്‍ഡിഎയും തമ്മില്‍. ഷൊര്‍ണൂര്‍ നഗരസഭയില്‍ വോട്ടു വിഹിതത്തില്‍ രണ്ടാം സ്ഥാനത്തെത്തുമെത്തി.
വെള്ളിനേഴിയിലും വാണിയം കുളത്തും സിപിഐമ്മിന് തൊട്ടുപിന്നില്‍ ബിജെപിയാണ്. 2019 ലോക്സഭ, 2016 നിയമസഭ , 2020 തദ്ദേശം .. മൂന്ന് തെരഞ്ഞെടുപ്പുകളേയും അപേക്ഷിച്ച് ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ച മണ്ഡലങ്ങള്‍ മഞ്ചേശ്വരം , തൃശൂര്‍ , മലമ്പുഴ , പാലക്കാട് , ഷൊര്‍ണൂര്‍ എന്നിവയാണ്. ഇതില്‍ നാലും എ + മണ്ഡലങ്ങളാണ്. ബി മണ്ഡലമാണ് ഷൊര്‍ണൂര്‍.