ബദല്‍ കേരള കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ ബിജെപി നീക്കമെന്ന് റിപ്പോര്‍ട്ട്; എന്‍ഡിഎയില്‍ ഘടകകക്ഷി; പിന്നില്‍ ഷാ
സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തരായ ക്രൈസ്തവ നേതാക്കളെ കൂട്ടി പ്രത്യേക പാര്‍ട്ടിയുണ്ടാക്കാന്‍ ബിജെപി ശ്രമം നടക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം കൊടുക്കുന്നത് പ്രയോഗികമല്ലാത്തതിനാല്‍ തന്നെ എന്‍ഡിഎയില്‍ ഘടകകക്ഷിയായി നിര്‍ത്താനാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു നീക്കത്തിലൂടെ ബദല്‍ കേരള കോണ്‍ഗ്രസാണ് ബിജെപി ലക്ഷ്യം. എറണാകുളം മുതല്‍ കൊല്ലം വരെയുള്ള ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടാണ് പാര്‍ട്ടി ഇത്തരമൊരു നീക്കം നടത്തുന്നത്. പാര്‍ട്ടിയുണ്ടാക്കാനുള്ള സഹായം ബിജെപി തന്നെ നല്‍കും. പാര്‍ട്ടി ആസ്ഥാനമന്ദിരമുണ്ടാക്കാനുള്ള സഹായങ്ങളും വാഗ്ദാനങ്ങളുമെല്ലാം വാഗ്ധാനം ചെയ്തിട്ടുണ്ട് […]

സംസ്ഥാന കോണ്‍ഗ്രസില്‍ അതൃപ്തരായ ക്രൈസ്തവ നേതാക്കളെ കൂട്ടി പ്രത്യേക പാര്‍ട്ടിയുണ്ടാക്കാന്‍ ബിജെപി ശ്രമം നടക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം കൊടുക്കുന്നത് പ്രയോഗികമല്ലാത്തതിനാല്‍ തന്നെ എന്‍ഡിഎയില്‍ ഘടകകക്ഷിയായി നിര്‍ത്താനാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു നീക്കത്തിലൂടെ ബദല്‍ കേരള കോണ്‍ഗ്രസാണ് ബിജെപി ലക്ഷ്യം.
എറണാകുളം മുതല്‍ കൊല്ലം വരെയുള്ള ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടാണ് പാര്‍ട്ടി ഇത്തരമൊരു നീക്കം നടത്തുന്നത്. പാര്‍ട്ടിയുണ്ടാക്കാനുള്ള സഹായം ബിജെപി തന്നെ നല്‍കും. പാര്‍ട്ടി ആസ്ഥാനമന്ദിരമുണ്ടാക്കാനുള്ള സഹായങ്ങളും വാഗ്ദാനങ്ങളുമെല്ലാം വാഗ്ധാനം ചെയ്തിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഡല്‍ഹിയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉരുതിരിഞ്ഞതെന്നും സംസ്ഥാന കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് എതിര്‍സ്വരം ഉയര്‍ത്തിയതോടെ ഇദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് നിര്‍ദേശം മുന്നോട്ട് വെച്ചതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അദ്ദേഹം സോണിയയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്നപരിഹാരത്തിലേക്ക് വഴിവെക്കുകയായിരുന്നു.
ക്രൈസ്തവ സമുദായത്തിനു വേണ്ടി പ്രചാരണ പരിപാടികള്‍ ആരംഭിക്കാന്‍ ബിജെപി സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് കെ സുരേന്ദ്രന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഭൂരിപക്ഷ ജന വിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഃഖിതരാണെന്നും വര്‍ഗീയ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഇരയാണ് ഇരു വിഭാഗമെന്നുമായിരുന്നു സുരേന്ദ്രന് പറഞ്ഞത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റു വിഭജനവും സ്ഥാനാര്‍ഥികളും യോഗം ചര്‍ച്ച ചെയ്തിരുന്നില്ല. പ്രമുഖരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്നും നേതാക്കള്‍ ആരെല്ലാം മത്സരിക്കുമെന്നു കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാവു ശോഭ സുരേന്ദ്രന് യോഗത്തില്‍ നിന്നു വിട്ടുനിന്നതും ആരും പരാമര്‍ശിച്ചില്ല. ശോഭയെ പിന്തുണയ്ക്കുന്നെന്നു കരുതുന്ന ദേശീയ സമിതി അംഗങ്ങളായ കെപി ശ്രീശന്, പിഎംവേലായുധന് എന്നിവര്‍ യോഗത്തിലുണ്ടായിരുന്നു.