‘വൈകിയ പ്രചാരണം, മാധ്യമ പ്രവര്‍ത്തകരോട് പിണക്കം’; സുരേഷ് ഗോപിയുടെ കാര്യത്തില്‍ ബിജെപിയുടെ കണക്ക് പിഴക്കും?
തൃശൂര്‍: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബിജെപിയുടെ കണക്കുകള്‍ പിഴക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേമവും മഞ്ചേശ്വരവും ഉള്‍പ്പെടെ പതിനഞ്ച് സീറ്റുകളില്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സിനിമാ താരം മത്സരിച്ച തൃശൂര്‍ മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നും ബിജെപി പാളയം പ്രതീക്ഷ സൂക്ഷിക്കുന്നുണ്ട്. തൃശൂരില്‍ സുരേഷ് ഗോപി മുന്നേറ്റമുണ്ടാക്കുമെന്ന് പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ടെങ്കിലും റിപ്പോര്‍ട്ടുകള്‍ മറ്റൊന്നാണ്. ഇത്തവണ പ്രചാരണങ്ങള്‍ ആരംഭിക്കാന്‍ വൈകിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വിനയാകും. ആരോഗ്യ കാരണങ്ങളാല്‍ സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെത്തിയുള്ള പ്രചരണം വൈകിയാണ് […]

തൃശൂര്‍: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബിജെപിയുടെ കണക്കുകള്‍ പിഴക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേമവും മഞ്ചേശ്വരവും ഉള്‍പ്പെടെ പതിനഞ്ച് സീറ്റുകളില്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സിനിമാ താരം മത്സരിച്ച തൃശൂര്‍ മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നും ബിജെപി പാളയം പ്രതീക്ഷ സൂക്ഷിക്കുന്നുണ്ട്.
തൃശൂരില്‍ സുരേഷ് ഗോപി മുന്നേറ്റമുണ്ടാക്കുമെന്ന് പാര്‍ട്ടിക്ക് പ്രതീക്ഷയുണ്ടെങ്കിലും റിപ്പോര്‍ട്ടുകള്‍ മറ്റൊന്നാണ്. ഇത്തവണ പ്രചാരണങ്ങള്‍ ആരംഭിക്കാന്‍ വൈകിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വിനയാകും. ആരോഗ്യ കാരണങ്ങളാല്‍ സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെത്തിയുള്ള പ്രചരണം വൈകിയാണ് എന്‍ഡിഎ ആരംഭിച്ചത്. സുരേഷ് ഗോപിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാവില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങളാണ് സുരേഷ് ഗോപിക്ക് മാറിനില്ക്കാന് കഴിയാതിരുന്നതിന്റെ പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രചരണത്തിനിടയില്‍ മാധ്യമങ്ങളോട് പിണങ്ങിയതും സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റത്തിന് തടസമായേക്കും. താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കുന്നെന്ന് ആരോപിച്ചായിരുന്നു പിണക്കം. പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ മാധ്യമങ്ങള്‍ ചോദിക്കുന്നതിനോടെല്ലാം നന്ദി എന്ന മറുപടി മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചില സമയങ്ങളില്‍ ചോദ്യങ്ങളോട് കൂപ്പുകൈ മാത്രമായി പ്രതികരണം ചുരുങ്ങി. നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ എന്നും എന്‍ഡിഎയുടെ വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥി ചോദിച്ചിരുന്നു.
‘ഞങ്ങളെ തെരഞ്ഞെടുക്കൂ. ഞങ്ങളുടെ മികച്ചത് നിങ്ങള്‍ക്ക് നല്‍കും. ഞങ്ങളുടെ കഴിവും പ്രാപ്തിയും മനസ്സിലാവണമെങ്കില്‍ ഒരു അവസരം ഞങ്ങള്‍ക്ക് നല്‍കൂ. ബിജെപി അധികാരത്തിന്റെ ശക്തി മനസ്സിലാവണമെങ്കില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തെ കേന്ദ്രഭരണം നിങ്ങള്‍ വിലയിരുത്തണം’ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പറഞ്ഞ വാക്കുകള്‍. കേന്ദ്ര സർക്കാരിനോടുള്ള കേരളത്തിന്റെ പൊതുവികാരം ഈ പ്രസ്താവനയുമായി ബന്ധപ്പെടുത്തി വിമർശനങ്ങളുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി നടത്തിയ പ്രയോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ട്രോളുകളായി പ്രത്യക്ഷപ്പെട്ടതും സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.