Top

എബിപി സീവോട്ടര്‍ സര്‍വ്വേ; ദക്ഷിണേന്ത്യയില്‍ രണ്ടാം ബിജെപി സര്‍ക്കാര്‍; പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ രണ്ടക്കം തികയ്ക്കല്‍ കഷ്ടി

പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വ്വേ. 17 മുതല്‍ 21 സീറ്റുകള്‍ വരെ ബിജെപി സഖ്യത്തിന് ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 8 മുതല്‍ 12 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവര്‍ ഒന്നും മുതല്‍ മൂന്നു സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു. ഇത് സംഭവിച്ചാല്‍ ദക്ഷിണേന്ത്യയില്‍ രണ്ടാമത്തെ ബിജെപി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകും. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും രാജിവെച്ചതോടെയാണ് പുതുച്ചേരിയിലെ യുപിഎ […]

27 Feb 2021 10:59 AM GMT

എബിപി സീവോട്ടര്‍ സര്‍വ്വേ; ദക്ഷിണേന്ത്യയില്‍ രണ്ടാം ബിജെപി സര്‍ക്കാര്‍; പുതുച്ചേരിയില്‍ കോണ്‍ഗ്രസിന്റെ രണ്ടക്കം തികയ്ക്കല്‍ കഷ്ടി
X

പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വ്വേ. 17 മുതല്‍ 21 സീറ്റുകള്‍ വരെ ബിജെപി സഖ്യത്തിന് ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 8 മുതല്‍ 12 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവര്‍ ഒന്നും മുതല്‍ മൂന്നു സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു. ഇത് സംഭവിച്ചാല്‍ ദക്ഷിണേന്ത്യയില്‍ രണ്ടാമത്തെ ബിജെപി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാകും.

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും രാജിവെച്ചതോടെയാണ് പുതുച്ചേരിയിലെ യുപിഎ ഭരണം അട്ടിമറിക്കപ്പെട്ടത്. വിശ്വാസവോട്ടില്‍ സര്‍ക്കാരിനെ മറിച്ചിട്ട് രാജിവെച്ചവരില്‍ മിക്കവരും ഇതിനോടകം ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ നിയമസഭയില്‍ 33 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ബിജെപി നേതാക്കളാണ്.

126 അംഗ അസാം നിയമസഭയില്‍ 68 മുതല്‍ 76 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്ന് എബിപി സീവോട്ടര്‍ സര്‍വ്വേ പറയുന്നു. 43 മുതല്‍ 51 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് രണ്ടാമത്തെത്തുമെന്നും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബിജെപിക്ക് 42 ശതമാനം വോട്ട് വിഹിതവും കോണ്‍ഗ്രസിന് 31 ശതമാനം വോട്ട് വിഹിതവും ലഭിക്കുമെന്ന് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. അസാമില്‍ മൂന്നൂ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മെയ് 2ന്.

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 148 മുതല്‍ 164 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് 92 മുതല്‍ 108 സീറ്റുകള്‍ വരെയാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-ഇടതുസഖ്യം 31 മുതല്‍ 39 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേയില്‍ പറയുന്നു. ബംഗാളില്‍ ആകെ 294 സീറ്റുകളാണുള്ളത്.

സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എബിപി സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി ഏറ്റവും കുറഞ്ഞത് 83 സീറ്റുകള്‍ നേടുമെന്നും 91 നിയോജക മണ്ഡലങ്ങളില്‍ വരെ ജയിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 140 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് കേവല ഭൂരിപക്ഷമായ 71ന് അടുത്തെത്താന്‍ കഴിഞ്ഞേക്കില്ല. ഏറ്റവും കുറഞ്ഞത് 47 സീറ്റില്‍ ജയിച്ചേക്കാവുന്ന ഐക്യ ജനാധിപത്യ മുന്നണി പരമാവധി നേടാന്‍ പോകുന്നത് 55 സീറ്റുകളാണെന്നും എബിപി സീ വോട്ടര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ രണ്ട് സീറ്റുകള്‍ക്ക് അപ്പുറം പോകില്ലെന്നും ഒരു സീറ്റില്‍ പോലും ജയിക്കാത്ത സ്ഥിതി ഉണ്ടായേക്കാമെന്നും പ്രവചനമുണ്ട്.

തമിഴ്നാട്ടില്‍ ഡിഎംകെ, കോണ്‍ഗ്രസ് സഖ്യത്തിന്റെ യുപിഎ അധികാരം പിടിച്ചെടുത്തേക്കും. 154 മുതല്‍ 162 സീറ്റുകള്‍ വരെ യുപിഎ നേടും. 41 ശതമാനം വോട്ടുവിഹിതം യുപിഎ സഖ്യത്തിന് ലഭിക്കും. എഐഡിഎംകെയും ബിജെപിയും അടങ്ങുന്ന എന്‍ഡിഎയുടെ പ്രകടനം 58-66 സീറ്റുകളില്‍ ഒതുങ്ങും. എംഎന്‍എം 2 മുതല്‍ ആറ് സീറ്റുകള്‍ വരെ നേടിയേക്കും. എഎംഎംകെ ഒന്ന് മുതല്‍ അഞ്ച് സീറ്റുകളില്‍ വരെ ജയിക്കാനും സാധ്യത പ്രവചിക്കുന്നു.

Next Story