പഞ്ചാബില്‍ നീക്കം ശക്തിപ്പെടുത്തി ബിജെപി; 117 സീറ്റിലും മത്സരിക്കും; ശിരോമണി അകാലി ദള്‍ സഖ്യം വിട്ടതിന് പിന്നാലെ
അമൃത്സര്‍: 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ചഗ്. പ്രാരംഭകാലം മുതല്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലി ദള്‍ സഖ്യം ഉപേക്ഷിച്ചതോടെയാണ് ബിജെപിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നും നവംബര്‍ 19 ന് പാര്‍ട്ടിയുടെ പത്ത് ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. സെപ്തംബറിലായിരുന്നു ശിരോമണി അകാലി ദള്‍ എന്‍ഡിഎ സഖ്യമുപേക്ഷിക്കുന്നത്. പ്രതിപക്ഷത്തിന്റേയും കാര്‍ഷിക സംഘടനകളുടേയും എതിര്‍പ്പ് മറികടന്ന് […]

അമൃത്സര്‍: 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ചഗ്. പ്രാരംഭകാലം മുതല്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലി ദള്‍ സഖ്യം ഉപേക്ഷിച്ചതോടെയാണ് ബിജെപിയുടെ പ്രഖ്യാപനം.
സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നും നവംബര്‍ 19 ന് പാര്‍ട്ടിയുടെ പത്ത് ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനത്തിന് ഒരുങ്ങുകയാണെന്നും ബിജെപി ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.
സെപ്തംബറിലായിരുന്നു ശിരോമണി അകാലി ദള്‍ എന്‍ഡിഎ സഖ്യമുപേക്ഷിക്കുന്നത്. പ്രതിപക്ഷത്തിന്റേയും കാര്‍ഷിക സംഘടനകളുടേയും എതിര്‍പ്പ് മറികടന്ന് കാര്‍ഷിക ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ശിരോമണി അകാലി ദള്‍ സഖ്യം ഉപേക്ഷിച്ചത്. ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദളിന്റെ ഏക എംപിയായ ഹര്‍സിമ്രത്ത് കൗര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജി വെക്കുകയും ചെയ്തിരുന്നു.
നിലവിലെ 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസിന് 80 സീറ്റും പ്രതിപക്ഷ കക്ഷികളായ എഎപിക്ക് 19 ഉം ശിരോമണി അകാലിദളിന് 14 സീറ്റുമാണ് ഉള്ളത്. ബിജെപിക്ക് രണ്ട് സീറ്റ് മാത്രമാണ് ഉള്ളത്. കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ ഊന്നി നില്‍ക്കുന്ന പഞ്ചാബില്‍ ശിരോമണി അകാലി ദള്‍ പാര്‍ട്ടി വിട്ടത് വോട്ട് ബാങ്ക് കൂടി ലക്ഷ്യം വെച്ചുകൊണ്ടാണെന്ന ആരോപണവും ശക്തിപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ കാര്‍ഷിക ബില്ലിനെ പിന്തുണച്ചിരുന്ന ശിരോമണി അകാലി ദള്‍ കാര്‍ഷിക പ്രക്ഷേഭം ശക്തിപ്പെട്ട സാഹചര്യത്തിലാണ് നിലപാടില്‍ അയവ് വരുത്തിയത്.