‘കൊവിഡ് പ്രോട്ടോക്കോളിന്റെ പരസ്യ ലംഘനം, നൂറ് കണക്കിന് പ്രവര്‍ത്തകര്‍’; തെലങ്കാന ബിജെപി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് റാലി
ഹൈദരാബാദ്: കൊവിഡ് പ്രോട്ടോക്കോള്‍ പരസ്യമായി ലംഘിച്ച് തെലങ്കാന ബിജെപി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് റാലി. വാരങ്കല്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലാണ് തെലങ്കാന ബിജെപി പ്രസിഡന്റ് ബാന്ദി സഞ്ജയ് പങ്കെടുത്തത്. നേതാക്കള്‍ക്കൊപ്പം തുറന്ന വാഹനത്തിലാണ് പ്രസിഡന്റ് യാത്ര ചെയ്തത്, നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ റാലിയുടെ ചിത്രങ്ങള്‍ എഎന്‍ഐയാണ് പുറത്തുവിട്ടത്. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനങ്ങളുമായി നിരവധി പേര് രംഗത്തുവന്നു. ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികള്‍ രാജ്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പ്രധാന വിമര്‍ശനം. കൊവിഡ് വ്യാപനം […]

ഹൈദരാബാദ്: കൊവിഡ് പ്രോട്ടോക്കോള്‍ പരസ്യമായി ലംഘിച്ച് തെലങ്കാന ബിജെപി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് റാലി. വാരങ്കല്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലാണ് തെലങ്കാന ബിജെപി പ്രസിഡന്റ് ബാന്ദി സഞ്ജയ് പങ്കെടുത്തത്. നേതാക്കള്‍ക്കൊപ്പം തുറന്ന വാഹനത്തിലാണ് പ്രസിഡന്റ് യാത്ര ചെയ്തത്, നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ റാലിയുടെ ചിത്രങ്ങള്‍ എഎന്‍ഐയാണ് പുറത്തുവിട്ടത്.
ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനങ്ങളുമായി നിരവധി പേര് രംഗത്തുവന്നു. ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികള്‍ രാജ്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പ്രധാന വിമര്‍ശനം. കൊവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാണ്. ഇക്കാര്യങ്ങളൊന്നും ചിന്തിക്കാതെയാണ് ബിജെപിയുടെ റാലിയെന്നും ചിലര്‍ വിമര്‍ശമനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
10,000ത്തിലധികം പ്രതിദിന കേസുകളാണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച 10,122 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരണനിരക്കിലും ഗണ്യമായ വര്‍ദ്ധനവുണ്ട്. 10.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഓക്സിജന്‍ ക്ഷാമം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളിലേക്ക് സംസ്ഥാനം നീങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിജെപിയുടെ റാലി നടക്കുന്നത്.