Top

റാന്നിയിലെ ശോഭയ്ക്ക് വോട്ട്; എല്‍ഡിഎഫ് പ്രസിഡന്റിനെ തെരഞ്ഞെടുത്ത മെമ്പര്‍മാര്‍ക്കെതിരെ നടപടിയുമായി ബിജെപി

റാന്നി പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്ത മെമ്പര്‍മാര്‍ക്കെതിരെ ബിജെപി നടപടി. ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതിനിധി ശോഭ ചാര്‍ളിയ്ക്ക് വോട്ടുചെയ്ത കെ പി രവീന്ദ്രന്‍, വിനോദ് എ എസ് എന്നിവരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ശോഭാ ചാര്‍ലിക്ക് വോട്ടുചെയ്തത് വിവാദമായിരുന്നു. ബിജെപിയുടെ രണ്ടു വോട്ടുകള്‍ ഉള്‍പ്പെടെ ഏഴു വോട്ടുകളാണ് ശോഭയ്ക്ക് ലഭിച്ചത്. ഇത് വിവാദമായതോടെ വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് […]

2 Jan 2021 7:06 AM GMT

റാന്നിയിലെ ശോഭയ്ക്ക് വോട്ട്; എല്‍ഡിഎഫ് പ്രസിഡന്റിനെ തെരഞ്ഞെടുത്ത മെമ്പര്‍മാര്‍ക്കെതിരെ നടപടിയുമായി ബിജെപി
X

റാന്നി പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്ത മെമ്പര്‍മാര്‍ക്കെതിരെ ബിജെപി നടപടി. ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതിനിധി ശോഭ ചാര്‍ളിയ്ക്ക് വോട്ടുചെയ്ത കെ പി രവീന്ദ്രന്‍, വിനോദ് എ എസ് എന്നിവരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ശോഭാ ചാര്‍ലിക്ക് വോട്ടുചെയ്തത് വിവാദമായിരുന്നു. ബിജെപിയുടെ രണ്ടു വോട്ടുകള്‍ ഉള്‍പ്പെടെ ഏഴു വോട്ടുകളാണ് ശോഭയ്ക്ക് ലഭിച്ചത്. ഇത് വിവാദമായതോടെ വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് എല്‍ഡിഎഫ് നേതാവ് ടിഎന്‍ ശിവന്‍കുട്ടി വ്യക്തമാക്കുകയുണ്ടായി. പഞ്ചായത്തിലെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണ നേടി വിജയിച്ചത് കൊണ്ട് രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിക്ക് ശോഭ തയ്യാറായില്ല. തുടര്‍ന്നാണ് നടപടിയെന്ന് ശിവന്‍കുട്ടി അറിയിക്കുകയുണ്ടായി.

തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടാല്‍ റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു ശോഭാ ചാര്‍ളിയുടെ നിലപാട്.

എല്‍ഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 3, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് റാന്നി പഞ്ചായത്തിലെ കക്ഷിനില.

റാന്നിയില്‍ ബിജെപി വോട്ടില്‍ എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റത് പരിശോധിച്ച് നപടിയെടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി എന്നിവരുടെ വോട്ടുകള്‍ വേണ്ടെന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചിരുന്നത്. കോട്ടക്കല്‍, അവിണിശേരി, തിരുവണ്ടൂര്‍, പാങ്ങോട് പഞ്ചായത്തുകളില്‍ ഇത്തരം പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് വിജയിച്ചവര്‍ രാജിവെയ്ക്കുകയായിരുന്നു.

Next Story