Top

‘ശോഭാ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണമറിയില്ല’; പാര്‍ട്ടിയോട് സഹകരിക്കാതെ പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും ബിജെപി

ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാവുന്നു. ശോഭാ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തന രംഗത്ത് നിന്നും മാറി നില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ഇക്കാര്യം ആര്‍എസ്എസ് സംസ്ഥാന ഘടകത്തേയും ബിജെപി കേന്ദ്രനേതൃത്വത്തേയും സംസ്ഥാന ഘടകം അറിയിച്ചു. ചുമതലയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടികാട്ടി. ഒപ്പം നിലവില്‍ ബിജെപി വൈസ് പ്രസിഡണ്ട് കൂടിയായ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് […]

19 Dec 2020 10:25 PM GMT

‘ശോഭാ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണമറിയില്ല’; പാര്‍ട്ടിയോട് സഹകരിക്കാതെ പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും ബിജെപി
X

ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാവുന്നു. ശോഭാ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തന രംഗത്ത് നിന്നും മാറി നില്‍ക്കുന്നത് വ്യക്തമായ കാരണങ്ങളില്ലാതെയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. ഇക്കാര്യം ആര്‍എസ്എസ് സംസ്ഥാന ഘടകത്തേയും ബിജെപി കേന്ദ്രനേതൃത്വത്തേയും സംസ്ഥാന ഘടകം അറിയിച്ചു.

ചുമതലയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടികാട്ടി. ഒപ്പം നിലവില്‍ ബിജെപി വൈസ് പ്രസിഡണ്ട് കൂടിയായ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ല, പാര്‍ട്ടിയോട് സഹകരിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

കെ സുരേന്ദ്രനെതിരെ ഇതിനകം ശോഭാ സുരേന്ദ്രന്‍, കൃഷ്ണദാസ് പക്ഷങ്ങള്‍ രംഗത്തെത്തിയിരുന്നു. ഒപ്പം ബിജെപി മുതിര്‍ന്ന നേതാവ് പിഎം വേലായുധനും രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വിജയം ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിട്ടും അത് ലഭിക്കാത്ത സാഹചര്യത്തില്‍ നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ന്നു. ഇത്തരത്തിലാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതീക്ഷയില്ലെന്നും വിമര്‍ശനം.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമായി വിലയിരുത്തണമെന്നും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തന രംഗത്ത് നിന്നും മാറിയ സാഹചര്യം പരിശോധിക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സംസ്ഥാന നേതൃത്വം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Next Story

Popular Stories