Top

ബിജെപി സംസ്ഥാന സമിതി അംഗം ഉമേഷ് ചള്ളിയില്‍ വിമതനായി മത്സരിക്കും; ‘തന്നെ ബിജെപി നേതൃത്വം പരിഗണിച്ചില്ല’

തൃശ്ശൂര്‍: മുന്‍ എംഎല്‍എയും എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ടും ബിജെപി സംസ്ഥാന സമിതി അംഗവുമായ ഉമേഷ് ചള്ളിയില്‍ കൊടുങ്ങല്ലൂരില്‍ സ്വതന്ത്രനായി മത്സരിക്കും. രണ്ട് പ്രധാന മുന്നണികള്‍ നിയോജക മണ്ഡലത്തിന് പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥികളെ ഇറക്കിയതിലുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഉമേഷ് ചള്ളിയില്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്ത് നിന്ന് തന്നെ ബിജെപി നേതൃത്വം അകറ്റി നിര്‍ത്തി. നിയമസഭ സ്ഥാനാര്‍ത്ഥിയാകാന്‍ അര്‍ഹതയുണ്ടായിട്ടും താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും പരിഗണിച്ചില്ലെന്നും ഉമേഷ് ചള്ളിയില്‍ പറഞ്ഞു. യുഡിഎഫിനും എന്‍ഡിഎക്കും നിയോജക […]

17 March 2021 10:40 AM GMT

ബിജെപി സംസ്ഥാന സമിതി അംഗം ഉമേഷ് ചള്ളിയില്‍ വിമതനായി മത്സരിക്കും; ‘തന്നെ ബിജെപി നേതൃത്വം പരിഗണിച്ചില്ല’
X

തൃശ്ശൂര്‍: മുന്‍ എംഎല്‍എയും എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ടും ബിജെപി സംസ്ഥാന സമിതി അംഗവുമായ ഉമേഷ് ചള്ളിയില്‍ കൊടുങ്ങല്ലൂരില്‍ സ്വതന്ത്രനായി മത്സരിക്കും. രണ്ട് പ്രധാന മുന്നണികള്‍ നിയോജക മണ്ഡലത്തിന് പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥികളെ ഇറക്കിയതിലുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഉമേഷ് ചള്ളിയില്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്ത് നിന്ന് തന്നെ ബിജെപി നേതൃത്വം അകറ്റി നിര്‍ത്തി. നിയമസഭ സ്ഥാനാര്‍ത്ഥിയാകാന്‍ അര്‍ഹതയുണ്ടായിട്ടും താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും പരിഗണിച്ചില്ലെന്നും ഉമേഷ് ചള്ളിയില്‍ പറഞ്ഞു.

യുഡിഎഫിനും എന്‍ഡിഎക്കും നിയോജക മണ്ഡലത്തില്‍ വ്യക്തിപ്രഭാവവും നേതൃശേഷിയുമുള്ള നേതാക്കള്‍ ഉണ്ടായിട്ടും അവരെ ഒഴിവാക്കിയത് പ്രവര്‍ത്തകരുടെ ആത്മാഭിമാനം വ്രണപ്പെടുത്തിയെന്നും ഉമേഷ് ചള്ളിയില്‍ പറഞ്ഞു.

Next Story