ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന്; കോഴ വിവാദം ചര്‍ച്ചയാവും
ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ചേരുന്ന ആദ്യ സംസ്ഥാന സമിതി യോഗമാണിത്. ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ യോഗം ഉദ്ഘാടനം ചെയ്യും. സെമി വെര്‍ച്ച്വലായാണ് യോഗം നടക്കുക. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മറ്റ് കോര്‍ഗ്രൂപ്പ് അംഗങ്ങളും തിരുവനന്തപുരത്തെ സംസ്ഥാനസമിതി അംഗങ്ങളും തിരുവനന്തപുരം ഹോട്ടല്‍ സെന്‍ട്രല്‍ റെസിഡന്‍സിയില്‍ പങ്കെടുക്കും. ‘ഷാനിനെ അറിയില്ല, കുഴല്നാടന് ചെയ്യുന്നത് ജോലി’; പോക്സോ കേസ് പ്രതിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ്; ലജ്ജയില്ലേ, […]
28 Jun 2021 7:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ചേരുന്ന ആദ്യ സംസ്ഥാന സമിതി യോഗമാണിത്. ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ യോഗം ഉദ്ഘാടനം ചെയ്യും. സെമി വെര്‍ച്ച്വലായാണ് യോഗം നടക്കുക. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മറ്റ് കോര്‍ഗ്രൂപ്പ് അംഗങ്ങളും തിരുവനന്തപുരത്തെ സംസ്ഥാനസമിതി അംഗങ്ങളും തിരുവനന്തപുരം ഹോട്ടല്‍ സെന്‍ട്രല്‍ റെസിഡന്‍സിയില്‍ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ പ്രഭാരി സിപി രാധാകൃഷ്ണന് സമാരോപ് പ്രഭാഷണം നടത്തും. ഓരോ ജില്ലയിലെയും സംസ്ഥാന സമിതി അംഗങ്ങള്‍ അതത് ജില്ലാ കേന്ദ്രങ്ങളില്‍ യോഗത്തില്‍ പങ്കെടുക്കും. കൊടകര കുഴല്‍പ്പണ കേസ്, സികെ ജാനുവിന് കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ എന്നിവ ചര്‍ച്ചയില്‍ വരും. മരം മുറി, സ്വര്‍ണക്കടത്ത് കേസുകളില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. ജൂലൈ ആറിന് സംസ്ഥാന ഭാരവാഹി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്