Top

തമിഴ്‌നാട് സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി; അനുമതിയില്ലാതെ വേല്‍യാത്ര തുടങ്ങി; സഖ്യത്തിലെ എതിര്‍ശബ്ദം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍

ചെന്നൈ: സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ വെട്രിവേല്‍ യാത്രയ്ക്ക് തുടക്കം കുറിച്ച് ബിജെപി. ബിജെപി സംസ്ഥാനാധ്യക്ഷന്‍ എല്‍ മുരുകന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ഒരുമാസം നീണ്ടുനില്‍ക്കുന്ന യാത്ര ആരംഭിച്ചത്. വേല്‍യാത്രയെ തടുക്കാന്‍ ആര്‍ക്കുമാവില്ലെന്നാണ് ബിജെപി വാദമുന്നയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. യാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു. നവംബര്‍ ആറുമുതല്‍ ഡിസംബര്‍ ആറുവരെയാണ് യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ ജനരല്‍ സെക്രട്ടറി സിടി […]

6 Nov 2020 1:37 AM GMT

തമിഴ്‌നാട് സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി; അനുമതിയില്ലാതെ വേല്‍യാത്ര തുടങ്ങി; സഖ്യത്തിലെ എതിര്‍ശബ്ദം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍
X

ചെന്നൈ: സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ വെട്രിവേല്‍ യാത്രയ്ക്ക് തുടക്കം കുറിച്ച് ബിജെപി. ബിജെപി സംസ്ഥാനാധ്യക്ഷന്‍ എല്‍ മുരുകന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ഒരുമാസം നീണ്ടുനില്‍ക്കുന്ന യാത്ര ആരംഭിച്ചത്. വേല്‍യാത്രയെ തടുക്കാന്‍ ആര്‍ക്കുമാവില്ലെന്നാണ് ബിജെപി വാദമുന്നയിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. യാത്രയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു. നവംബര്‍ ആറുമുതല്‍ ഡിസംബര്‍ ആറുവരെയാണ് യാത്ര പ്രഖ്യാപിച്ചിരിക്കുന്നത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ ജനരല്‍ സെക്രട്ടറി സിടി രവി, മുന്‍ ദേശീയ സെക്രട്ടറി എച്ച് രാജ തുടങ്ങിയ ദേശീയ നേതാക്കളെയും യാത്രയില്‍ പങ്കെടുപ്പിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. സിനിമാ താരളങ്ങളെയടക്കം പങ്കെടുപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

ബിജെപി പ്രഖ്യാപിച്ച യാത്രയ്ക്ക് അനുമതി നിഷേധിച്ച എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്റെ നടപടി ബിജെപിക്ക് കനത്ത തിരിച്ചടിയേല്‍പിച്ചിരുന്നു. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഹിന്ദു വോട്ടുകളെ ഉന്നംവെച്ചായിരുന്നു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വേല്‍യാത്രയ്ക്ക് വലിയ പ്രചാരം നല്‍കിയത്.

മുരുകനെയും വേലിനെും സംരക്ഷിക്കാനാണ് യാത്രയെന്നായിരുന്നു ബിജെപി പ്രഖ്യാപിച്ചിരുന്നത്. ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെയാണ് വേല്‍യാത്ര തീരുമാനിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗവും വിശ്വസിക്കുന്ന മുരുകനെ മുന്നില്‍വെച്ചുള്ള പരിപാടി രാഷ്ട്രീയം ലക്ഷ്യം വെച്ചാണെന്ന് ഡിഎംകെ ആരോപിച്ചിരുന്നു. കൂടാതെ, യാത്രയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ, സിപിഐഎം, വിടുതലൈ ശിറുതൈകള്‍ മുതലായ പാര്‍ട്ടികള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Next Story