Top

ദയനീയ പ്രകടനം ബിജെപിയില്‍ പൊട്ടിത്തെറി തീര്‍ക്കും; പാര്‍ട്ടിക്കുള്ളിലെ പോര് രൂക്ഷമാകുമെന്നുറപ്പ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞ് ബിജെപി. ഏകസിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം വിജയപ്രതീക്ഷ വച്ച മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടു. ഏറെ അവകാശവാദങ്ങളുയര്‍ത്തി നേരിട്ട തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സംഭവിച്ചത്. നിയമസഭയിലെ ഉള്ള പ്രാതിനിധ്യം കൂടി നഷ്ടപ്പെട്ട് ബിജെപി സംപൂജ്യരായി. നേമം ഉള്‍പ്പെടെ ആറിടങ്ങളില്‍ രണ്ടാംസ്ഥാനത്ത് വരാന്‍ കഴിഞ്ഞത് മാത്രമാണ് ഏക നേട്ടം. രാജഗോപാലിന് പകരം കുമ്മനത്തെ ഇറക്കിയുള്ള നേമത്തെ പരീക്ഷണം വിജയം കണ്ടില്ല. ശക്തമായ ത്രികോണമത്സരം നടന്നപ്പോള്‍ അതിജീവിക്കാന്‍ മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലത്തില്‍ […]

2 May 2021 8:45 AM GMT

ദയനീയ പ്രകടനം ബിജെപിയില്‍ പൊട്ടിത്തെറി തീര്‍ക്കും; പാര്‍ട്ടിക്കുള്ളിലെ പോര് രൂക്ഷമാകുമെന്നുറപ്പ്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞ് ബിജെപി. ഏകസിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം വിജയപ്രതീക്ഷ വച്ച മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടു.

ഏറെ അവകാശവാദങ്ങളുയര്‍ത്തി നേരിട്ട തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സംഭവിച്ചത്. നിയമസഭയിലെ ഉള്ള പ്രാതിനിധ്യം കൂടി നഷ്ടപ്പെട്ട് ബിജെപി സംപൂജ്യരായി. നേമം ഉള്‍പ്പെടെ ആറിടങ്ങളില്‍ രണ്ടാംസ്ഥാനത്ത് വരാന്‍ കഴിഞ്ഞത് മാത്രമാണ് ഏക നേട്ടം. രാജഗോപാലിന് പകരം കുമ്മനത്തെ ഇറക്കിയുള്ള നേമത്തെ പരീക്ഷണം വിജയം കണ്ടില്ല.

ശക്തമായ ത്രികോണമത്സരം നടന്നപ്പോള്‍ അതിജീവിക്കാന്‍ മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കഴിയാഞ്ഞത് നേതൃത്വത്തെ ഞെട്ടിച്ചു. തിരുവനന്തപുരം ജില്ലയില്‍ വിജയിച്ചെന്ന് ഉറപ്പിച്ച കഴക്കൂട്ടത്ത് വന്‍പരാജയമാണ് ശോഭാ സുരേന്ദ്രന് നേരിടേണ്ടി വന്നത്. ശബരിമല വലിയ പ്രചരണവിഷയമാക്കിയിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ കനത്ത പരാജയമുണ്ടായത് വരും ദിനങ്ങള്‍ പാര്‍ട്ടിയെ കലുഷിതമാക്കും… രണ്ടിടത്ത് മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലൊതുങ്ങി.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 83 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു തോല്‍വിയെങ്കില്‍ ഇത്തവണ 700 ആയി. കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും നാണക്കേടിന്റെ ആഴം വര്‍ധിപ്പിക്കുന്നു. കാസര്‍ഗോഡ് മണ്ഡലത്തില്‍ ജി്ല്ലാ അധ്യക്ഷന്‍ കൂടിയായ ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തി. തൃശൂരില്‍ സുരേഷ് ഗോപി ഇടയ്ക്ക് ലീഡെടുത്തെങ്കിലും വിജയത്തിലേക്ക് നീങ്ങാന്‍ കഴിഞ്ഞില്ല.

പാലക്കാട് ആറായിരം വോട്ടിന് വരെ മുന്നിട്ട് നിന്ന ഇ ശ്രീധരന് അവസാന റൗണ്ടുകളോടെ മൂവായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.. എംഎല്‍എ ഓഫീസ് വരെ തുടങ്ങാനുള്ള ധൈര്യം കാട്ടാന്‍ ഇ ശ്രീധരന് നല്‍കിയ ആത്മവിശ്വാസം എന്തെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ജില്ലയിലെ മറ്റൊരു മണ്ഡലമായ മലമ്പുഴയില്‍ ഇത്തവണ വലിയ പ്രതീക്ഷയായിരുന്നു പാര്‍ട്ടി വച്ചുപുലര്‍ത്തിയത്. പക്ഷേ അവിടെയും രണ്ടാം സ്ഥാനത്തൊതുങ്ങി. കൊല്ലം ജില്ലയിലെ ശക്തികേന്ദ്രമായ ചാത്തന്നൂരും രണ്ടാം സ്ഥാനത്തിനപ്പുറത്തേക്ക് കടക്കാനില്ല.. 35 സീറ്റുനേടിയാല്‍ ഇത്തവണ അധികാരം പിടിക്കുമെന്ന വാദമായിരുന്നു പ്രചരണഘട്ടത്തില്‍ ആദ്യാവസാനം നേതാക്കള്‍ ഉയര്‍ത്തിയത്.

രണ്ടക്കത്തിലേക്ക് അംഗബലം എത്തുമെന്നും കേന്ദ്രനേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്ത് വിലകൊടുത്തും ശക്തിവര്‍ധിപ്പിക്കാന്‍ കേന്ദ്രം സര്‍വ്വസന്നാഹനങ്ങളും ഇറക്കി.. മന്ത്രിമാര്‍ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചു. ഇന്നുവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തില്‍ പണമിറക്കി പ്രചരണം കൊഴുപ്പിച്ചു. ഇതിനെല്ലാം ഒടുവില്‍ സംപൂജ്യരായി മാറുമ്പോള്‍ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ സംസ്ഥാന നേതാക്കള്‍ മറുപടി പറയേണ്ടി വരും. ദയനീയ പ്രകടനം സംസ്ഥാന ഘടകത്തിനുള്ളില്‍ പൊട്ടിത്തെറി തീര്‍ക്കുമെന്നുറപ്പ്. വരും ദിനങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ പോര് കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പ്.

Next Story