Top

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ഇ ശ്രീധരനോ? നീക്കങ്ങള്‍ നടക്കുന്നതായി സൂചന

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിന്റെ വിവാദ നടപടികള്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ഇ ശ്രീധരനെ നിയമിക്കാന്‍ ആവശ്യം. ലക്ഷദ്വീപ് ബിജെപി ഘടകമാണ് ഇങ്ങനനെയൊരു ആവശ്യം ദേശീയ വൃത്തങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. പ്രഫുല്‍ പട്ടേല്‍ വന്ന സമയത്ത് ദ്വീപില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ മുന്നേ തന്നെ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ഇങ്ങനെയൊരു പ്രൊപോസല്‍ വെച്ചിരുന്നു. ഈ കാര്യത്തില്‍ ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല. നമ്മുടെ സംസ്‌കാരവും ഭാഷയും അറിയുന്ന ഒരാള്‍ ആയാല്‍ നല്ലതല്ലേ എന്ന ചിന്തയിലാണ് […]

1 Jun 2021 10:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി  ഇ ശ്രീധരനോ? നീക്കങ്ങള്‍ നടക്കുന്നതായി സൂചന
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേലിന്റെ വിവാദ നടപടികള്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ഇ ശ്രീധരനെ നിയമിക്കാന്‍ ആവശ്യം. ലക്ഷദ്വീപ് ബിജെപി ഘടകമാണ് ഇങ്ങനനെയൊരു ആവശ്യം ദേശീയ വൃത്തങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. പ്രഫുല്‍ പട്ടേല്‍ വന്ന സമയത്ത് ദ്വീപില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ മുന്നേ തന്നെ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ഇങ്ങനെയൊരു പ്രൊപോസല്‍ വെച്ചിരുന്നു. ഈ കാര്യത്തില്‍ ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല.

നമ്മുടെ സംസ്‌കാരവും ഭാഷയും അറിയുന്ന ഒരാള്‍ ആയാല്‍ നല്ലതല്ലേ എന്ന ചിന്തയിലാണ് ഇങ്ങനെ ഒന്ന് മുന്നോട്ട് വെച്ചതെന്നു ലക്ഷദ്വീപ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ഇ ശ്രീധരന്‍ ഒരു ടെക്‌നോക്രറ്റ് ആയതിനാലും അദ്ദേഹം വന്നാല്‍ ഗുണകരമാവുമെന്ന് ലക്ഷദ്വീപ് ബിജെപിക്ക് പ്രതീക്ഷയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമായി ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുള്‍ ഖാദറും വൈസ് പ്രസിഡന്റ് കെഎന്‍ ഖാസ്മി കോയയും ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ ദ്വീപിലെ ബിജെപി ഘടകത്തില്‍ തന്നെ കടുത്ത അസംതൃപ്തിയും കൂട്ടരാജിയും ഉണ്ടായ സാഹചര്യത്തിലാണ് നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരന്‍ മത്സരിച്ചിരുന്നു. എന്നാല്‍ യുഎഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു ഇ ശ്രീധരന്‍. ഉറച്ച വിജയ പ്രതീക്ഷ ഉണ്ടായിരുന്ന ഇ ശ്രീധരന്‍ പാലക്കാട് എംഎല്‍എ ഓഫീസിന്റെ നിര്‍മാണ ജോലികളും ആരംഭിച്ചിരുന്നു.

Next Story