ട്രൂഡോയുടേത് കാപട്യമെന്ന് ബിജെപി; കാനഡ വിളിച്ച യോഗം ബഹിഷ്കരിച്ച് കേന്ദ്രസര്‍ക്കാര്‍
ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ നടപടി കാപട്യമെന്ന് ബിജെപി. ഇത് ലോകവ്യാപാര സംഘടനയുടെ മിനിമം താങ്ങുവിലക്കെതിരേയും മറ്റ് കാര്‍ഷിക നയങ്ങള്ക്കെതിരേയുമുള്ള വിമര്‍ശനമാണെന്നും ഭക്ഷണവും ഉപജീവനവും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ കാര്‍ഷിക നയങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും ബിജെപി പറഞ്ഞു. ബിജെപി വിദേശ കാര്യവകുപ്പ് ചുമതലയുള്ള വിജയ് ചൗത്യാവാലേയാണ് കാനഡയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘ഇന്ത്യയുടെ കര്‍ഷകര്‍ക്ക് സംരക്ഷണം നല്കുന്ന കയറ്റുമതി നിന്ത്രണങ്ങളേയും കാനഡ എതിര്‍ക്കുന്നു. ഇന്ത്യന്‍ കര്‍ഷകരുടേയും കാര്‍ഷിക ഉല്‍പ്പാദകരുടേയും ക്ഷേമത്തില്‍ കാനഡക്ക് താല്‍പര്യമില്ലായെന്നതിന്റെ തെളിവാണ് […]

ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ നടപടി കാപട്യമെന്ന് ബിജെപി. ഇത് ലോകവ്യാപാര സംഘടനയുടെ മിനിമം താങ്ങുവിലക്കെതിരേയും മറ്റ് കാര്‍ഷിക നയങ്ങള്ക്കെതിരേയുമുള്ള വിമര്‍ശനമാണെന്നും ഭക്ഷണവും ഉപജീവനവും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ കാര്‍ഷിക നയങ്ങളെ ചോദ്യം ചെയ്യുന്നതാണെന്നും ബിജെപി പറഞ്ഞു. ബിജെപി വിദേശ കാര്യവകുപ്പ് ചുമതലയുള്ള വിജയ് ചൗത്യാവാലേയാണ് കാനഡയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
‘ഇന്ത്യയുടെ കര്‍ഷകര്‍ക്ക് സംരക്ഷണം നല്കുന്ന കയറ്റുമതി നിന്ത്രണങ്ങളേയും കാനഡ എതിര്‍ക്കുന്നു. ഇന്ത്യന്‍ കര്‍ഷകരുടേയും കാര്‍ഷിക ഉല്‍പ്പാദകരുടേയും ക്ഷേമത്തില്‍ കാനഡക്ക് താല്‍പര്യമില്ലായെന്നതിന്റെ തെളിവാണ് ലോക വ്യാപാര സംഘടനയില്‍ ഇന്ത്യന്‍ കാര്‍ഷിക നയങ്ങളെകുറിച്ച് കാനഡ ഉയര്‍ത്തിയ ചോദ്യങ്ങള്‍.’ എന്നും വിജയ് ചൗത്യാവാലേയുടെ ട്വീറ്റ്.
ലോകത്തെവിടേയും നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട് ജസ്റ്റിന് ട്രൂഡോ പറഞ്ഞത്. നേരത്തേയും ജസ്റ്റിന് ട്രൂഡോ ഇതേ നിലപാട് അറിയിച്ചിരുന്നു. ഇതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും കനേഡിയന്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്.
ഏറ്റവും ഒടുവില്‍ കാനഡ വിളിച്ച കൊവിഡ് യോഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. കാനഡ വിളിച്ച വിദേശ കാര്യമന്ത്രിമാരുടെ യോഗമാണ് ഇന്ത്യ ബഹിഷ്കരിക്കുന്നത്. അടുത്തയാഴ്ച്ചത്തെ യോഗത്തില്‍ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കര്‍ പങ്കെടുക്കില്ലായെന്നാണ് സൂചന.
- TAGS:
- Farm Bills
- Justin Trudeau