സുരേന്ദ്രന് പകരം ബിജെപി തേടുന്നത് ശശി തരൂരിനെപോലെയൊരു നേതാവിനെ; കിട്ടിയാല്‍ ഉടന്‍ അഴിച്ചുപണിയെന്ന് റിപ്പോര്‍ട്ട്
നിയമസഭാ തെരഞ്ഞെടുപ്പിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ച്പണിക്കൊരുങ്ങുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് തോല്‍വി, കോഴ വിവാദം എന്നിവയുടെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണിയാണ് ഉദ്ദേശിക്കുന്നത്. എല്ലാ തലത്തിലും സ്വീകാര്യനായ ഒരു വ്യക്തിയെ കണ്ടെത്താനായാല്‍ പ്രസിഡണ്ടിനെ ഉടന്‍ മാറ്റിയേക്കുമെന്നാണ് വിവരം. ഐഷക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കില്ല; ‘അന്വേഷണം പ്രാരംഭഘട്ടത്തില്‍’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ പോലെയൊരാളെയാണ് കേരളത്തില്‍ ബിജെപിയെ നയിക്കാന്‍ കേന്ദ്രനേതൃത്വം തിരയുനെന്നതെന്നാണ് വിവരം. ഇങ്ങനെയൊരാളെ കിട്ടികഴിഞ്ഞാല്‍ നേതൃമാറ്റത്തിന് കാലതാമസമെടുക്കില്ലെന്നും പേര് […]
2 July 2021 2:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ച്പണിക്കൊരുങ്ങുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് തോല്‍വി, കോഴ വിവാദം എന്നിവയുടെ പശ്ചാത്തലത്തില്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണിയാണ് ഉദ്ദേശിക്കുന്നത്. എല്ലാ തലത്തിലും സ്വീകാര്യനായ ഒരു വ്യക്തിയെ കണ്ടെത്താനായാല്‍ പ്രസിഡണ്ടിനെ ഉടന്‍ മാറ്റിയേക്കുമെന്നാണ് വിവരം.
ഐഷക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കില്ല; ‘അന്വേഷണം പ്രാരംഭഘട്ടത്തില്‍’
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ പോലെയൊരാളെയാണ് കേരളത്തില്‍ ബിജെപിയെ നയിക്കാന്‍ കേന്ദ്രനേതൃത്വം തിരയുനെന്നതെന്നാണ് വിവരം. ഇങ്ങനെയൊരാളെ കിട്ടികഴിഞ്ഞാല്‍ നേതൃമാറ്റത്തിന് കാലതാമസമെടുക്കില്ലെന്നും പേര് വെളിപ്പെടുക്കാന് തല്പ്പരനല്ലാത്ത മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കേരളത്തില്‍ നിന്നും ലഭിച്ച വ്യത്യസ്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരേസമയം സ്വീകാര്യനായ നേതാവിനെ ബിജെപി തിരയുന്നതെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ച നിലച്ചെന്നാണ് കേന്ദ്രത്തിന് മുന്നിലെത്തിയ ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിനും വന്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും റിപ്പോര്‍ട്ടില്‍ ഉയരുന്നുണ്ട്.
ജേക്കബ് തോമസ്, ഇ ശ്രീധരന്, സിവി ആനന്ദബോസ് എന്നിവര്‍ കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്ളത്. അധ്യക്ഷനെ മാറ്റുന്നതിനൊപ്പം പാര്‍ട്ടി പുനഃക്രമീകരണം വേണമെന്നും കേന്ദ്രനേതൃത്വത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില നേതാക്കള്‍ ഗ്രൂപ്പ് നേതാക്കളായി മാറിയത് പരാജയത്തിനും പാര്‍ട്ടിയുടെ ശോഷണത്തിനും കാരണമായെന്നും നേതാക്കള്‍ ഉയര്‍ത്തി.
തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായാണ് വിവരം. ഫണ്ടിനെ കുറിച്ച് ചില നേതാക്കള്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമായ പണം ലഭിച്ചില്ല. ഫണ്ട് സ്വന്തമാക്കാന്‍ പല മണ്ഡലത്തിലും ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് ഇല്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
- TAGS:
- BJP
- K Surendran
- Sasi Tharoor