ഇന്ധനവിലവര്‍ദ്ധനവ് സാധാരണക്കാരെ ബാധിക്കില്ലെന്ന് ബിജെപി; ഓട്ടോ ഡ്രൈവറുടെ പ്രതികരണം മറുപടിയാക്കി സിപിഐഎം
തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവില്‍ സാധാരണക്കാരന്റെ പ്രതിഷേധം പങ്കുവെച്ച് സിപിഐഎം. തുടര്‍ച്ചയായ ഇന്ധനവിലവര്‍ദ്ധനവിനെതിരെ ജൂണ്‍ 30 ന് നടത്താനിരിക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് ഓട്ടോറിക്ഷാ തൊഴിലാളിയുടെ പ്രതികരണം സിപിഐഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. രാജേഷ് എന്ന ഓട്ടോ ഡ്രൈവറാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ‘പത്തുപതിനാല് വര്‍ഷമായി ഓട്ടോ ഉപജീവനമാര്‍ഗമാക്കിയാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ടാണ് എന്റെ മക്കളുടെ പഠനവും ലോണുകളും മറ്റ് ആവശ്യങ്ങളും നടന്നുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡീസല്‍ വില ഇത്തരത്തില്‍ കൂടിക്കൂടി വരുന്നത് കാരണം ഇതൊന്നും എന്നെക്കൊണ്ട് […]
26 Jun 2021 9:16 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവില്‍ സാധാരണക്കാരന്റെ പ്രതിഷേധം പങ്കുവെച്ച് സിപിഐഎം. തുടര്‍ച്ചയായ ഇന്ധനവിലവര്‍ദ്ധനവിനെതിരെ ജൂണ്‍ 30 ന് നടത്താനിരിക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് ഓട്ടോറിക്ഷാ തൊഴിലാളിയുടെ പ്രതികരണം സിപിഐഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
രാജേഷ് എന്ന ഓട്ടോ ഡ്രൈവറാണ് വീഡിയോയില്‍ സംസാരിക്കുന്നത്. ‘പത്തുപതിനാല് വര്‍ഷമായി ഓട്ടോ ഉപജീവനമാര്‍ഗമാക്കിയാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ടാണ് എന്റെ മക്കളുടെ പഠനവും ലോണുകളും മറ്റ് ആവശ്യങ്ങളും നടന്നുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡീസല്‍ വില ഇത്തരത്തില്‍ കൂടിക്കൂടി വരുന്നത് കാരണം ഇതൊന്നും എന്നെക്കൊണ്ട് സാധിക്കുന്നില്ല. വളരെ ബുദ്ധിമുട്ടിയാണ് ജീവിച്ചുപോകുന്നത്. പ്രത്യേകിച്ച് ഈ കൊറോണ സാഹചര്യമായതിനാല്‍ ഒരുരീതിക്കുമുള്ള വരുമാനമില്ല. ഇതുകൊണ്ട് മാത്രമാണ് ജീവിച്ചുപോകുന്നത്’-രാജേഷ് പറയുന്നു.

ഇന്ധനവില വര്‍ധനവ് സാധാരണക്കാരെ ബാധിക്കുന്നില്ലെന്ന് പറയുന്ന ബിജെപി നേതാക്കളെ വിമര്‍ശിച്ചുകൊണ്ടാണ് സിപിഐഎം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ധനവില ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരെയാണെന്നും അല്ലെന്നുപറയുന്ന ബിജെപി നേതാക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കലെങ്കിലും ഒരു ഓട്ടോറിക്ഷാ തൊഴിലാളിയോട് പോലും സംസാരിക്കാത്തവരാണെന്നും വിമര്‍ശനത്തില്‍ പറയുന്നു.
‘ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ പോലും അതിന്റെ ഗുണം സാധാരണക്കാരന് ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത വിധത്തിലുള്ള വര്‍ധനവാണ് ഇന്ധനവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ 20 ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്തുകൊണ്ട് ജൂണ്‍ 30ന് സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന്’- സിപിഐഎം അറിയിച്ചു.
Also Read: തൃത്താല പൊലീസ് സ്റ്റേഷന് ഉദ്ഘാടനത്തിന് ബല്‍റാമിന് ക്ഷണമില്ല; പ്രതികരണവുമായി എംബി രാജേഷ്
- TAGS:
- BJP
- CPIM
- Fuel Price Hike