‘ബിജെപിയുടെ അട്ടിമറിശ്രമം ആറാമത്തെ സര്‍ക്കാരിനെതിരെ’, ഷാ ആഭ്യന്തര മന്ത്രിയാണെന്ന് പറയുന്നതില്‍ ലജ്ജ തോന്നുന്നുവെന്ന് കോണ്‍ഗ്രസ്
സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഈ വര്‍ഷം ആദ്യം രാജസ്ഥാന് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെയും ഗെഹ്ലോട്ട് ശക്തമായി രംഗത്തെത്തി. ‘രാജസ്ഥാന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചു. അമിത്ഷായുമായി കൂടികാഴ്ച്ച നടത്തിയ നമ്മുടെ എംഎല്‍എമാര്‍ പറഞ്ഞത് അദ്ദേഹത്തെ ഒരു ആഭ്യന്തരമന്ത്രിയായി കണക്കാക്കുന്നതില്‍ ലജ്ജ തോന്നുന്നുവെന്നായിരുന്നു.’ ഗെഹ്ലോട്ട് പറഞ്ഞു. പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്. ബിജെപി നിലവില്‍ അഞ്ച് സര്‍ക്കാരുടെ ഭരണത്തില്‍ നിന്നും […]

സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഈ വര്‍ഷം ആദ്യം രാജസ്ഥാന് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെയും ഗെഹ്ലോട്ട് ശക്തമായി രംഗത്തെത്തി.
‘രാജസ്ഥാന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചു. അമിത്ഷായുമായി കൂടികാഴ്ച്ച നടത്തിയ നമ്മുടെ എംഎല്‍എമാര്‍ പറഞ്ഞത് അദ്ദേഹത്തെ ഒരു ആഭ്യന്തരമന്ത്രിയായി കണക്കാക്കുന്നതില്‍ ലജ്ജ തോന്നുന്നുവെന്നായിരുന്നു.’ ഗെഹ്ലോട്ട് പറഞ്ഞു. പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്.
ബിജെപി നിലവില്‍ അഞ്ച് സര്‍ക്കാരുടെ ഭരണത്തില്‍ നിന്നും താഴെ ഇറക്കിയിട്ടുണ്ടൈന്നും ഇത് ആറാമത്തെ സര്‍ക്കാരാണെന്നും എംഎല്‍എമാരോട് ബിജെപി അവകാശപ്പെട്ടതായി ഗെഹോലോട്ട് പറയുന്നു. ബിജെപി ഇത്തരത്തില്‍ ഗൂഢാലോചന നടത്തുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
ഇക്കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഉപമുഖ്യകൂടിയായിരുന്ന സച്ചിന് പൈലറ്റ് രാജസ്ഥാന് സര്‍ക്കാരിനെതിരെ വിമത ഭീഷണി ഉയര്‍ത്തിയത്. തുടര്‍ന്ന് റിസോര്‍ട്ട് രാഷ്ട്രീയം രാജസ്ഥാനിലും ആവര്‍ത്തിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരുടെ നേരിട്ടുള്ള ഇടപെടലിന് ശേഷമായിരുന്നു പ്രശ്നപരിഹാരമായത്. മധ്യപ്രദേശ് അനുഭവം മുന്നിലുണ്ടത് കൊണ്ട് തന്നെ സൂഷ്മതയോടെയായിരുന്നു കോണ്‍ഗ്രസ് നീക്കങ്ങള്‍.