Top

‘കേന്ദ്രമല്ലാതാര്?’ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രാകേഷ് ടിക്കായത്ത്

ഭാരതീയ കിസാന്‍ നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിനു നേരെയുണ്ടായ ആക്രമത്തിനു പിന്നില്‍ ബിജെപിയെന്ന് രാകേഷ് ടിക്കായത്ത്. ‘ കേന്ദ്രമാണ് പിന്നില്‍, അല്ലാതെ ആരാണ്?. ഇത് അവരുടെ ( ബിജെപിയുടെ) യുവജന വിഭാഗമാണ്. രാകേഷ് ടിക്കായത്ത് തിരിച്ചു പോവണമെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ എവിടെയാണ് പോവേണ്ടത്. അവര്‍ കല്ലുകളെറിഞ്ഞു. ലാത്തി ഉപയോഗിച്ചു,’ രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് തങ്ങളോട് സംഘര്‍ഷമുണ്ടാക്കുന്നതെന്നും തങ്ങള്‍ രാഷ്ട്രീയക്കാരല്ല കര്‍ഷകരാണെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. ‘സര്‍ക്കാര്‍ പാര്‍ട്ടിയാല്‍ നയിക്കപ്പെട്ടിരുന്നെങ്കില്‍ കര്‍ഷക സമരത്തില്‍ പരിഹാരമുണ്ടായേനെ. […]

3 April 2021 7:48 AM GMT

‘കേന്ദ്രമല്ലാതാര്?’ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രാകേഷ്  ടിക്കായത്ത്
X

ഭാരതീയ കിസാന്‍ നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിനു നേരെയുണ്ടായ ആക്രമത്തിനു പിന്നില്‍ ബിജെപിയെന്ന് രാകേഷ് ടിക്കായത്ത്. ‘ കേന്ദ്രമാണ് പിന്നില്‍, അല്ലാതെ ആരാണ്?. ഇത് അവരുടെ ( ബിജെപിയുടെ) യുവജന വിഭാഗമാണ്. രാകേഷ് ടിക്കായത്ത് തിരിച്ചു പോവണമെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ എവിടെയാണ് പോവേണ്ടത്. അവര്‍ കല്ലുകളെറിഞ്ഞു. ലാത്തി ഉപയോഗിച്ചു,’ രാകേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് തങ്ങളോട് സംഘര്‍ഷമുണ്ടാക്കുന്നതെന്നും തങ്ങള്‍ രാഷ്ട്രീയക്കാരല്ല കര്‍ഷകരാണെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

‘സര്‍ക്കാര്‍ പാര്‍ട്ടിയാല്‍ നയിക്കപ്പെട്ടിരുന്നെങ്കില്‍ കര്‍ഷക സമരത്തില്‍ പരിഹാരമുണ്ടായേനെ. പക്ഷെ സര്‍ക്കാരിനെ കോര്‍പ്പറേറ്റുകളാണ് നയിക്കുന്നത്. അവരുടെ ബിസിനസും ലാഭവും മാത്രമാണ് നോക്കുന്നത്. അവര്‍ ആരെ പറ്റിയും ഗൗനിക്കുന്നില്ല. രാജ്യത്ത് കൂടുതല്‍ ആളുകള്‍ പട്ടിണികിടക്കുന്നത് അവര്‍ക്ക് കൂടുതല്‍ ലാഭവമുണ്ടാക്കും,’ രാകേഷ് ടിക്കായത്ത് പറഞ്ഞു.

വെള്ളിയാഴ്ച രാജസ്ഥാനിലെ അല്‍വാറില്‍ ടിക്കായത്ത് സഞ്ചാരിച്ച വാഹനത്തിന് നേരെയാണ് ഒരുസംഘം വെടിയുതിര്‍ത്തത്. സംഭവവുമായി നാലു പേരെ കസ്റ്റഡിയില്‍ എടുത്തെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. ആക്രമത്തില്‍ പ്രതിഷേധിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ ഗാസിപൂര്‍ അതിര്‍ത്തിയിലെ ഹൈവേ ഉപരോധിച്ചിരുന്നു.

Next Story