Top

‘ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ബിജെപി ബന്ധമുള്ള ദീപ് സിദ്ദു’; പ്രധാനമന്ത്രിയുമായി എന്ത് ബന്ധമെന്ന് കൃഷ്ണപ്രസാദ്

കര്‍ഷകപ്രക്ഷോഭത്തിനിടെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ബിജെപി ബന്ധമുള്ള ദീപ് സിദ്ദു എന്നയാളാണെന്ന് കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ്. ദീപ് സിദ്ദുവിന്റെ സംഘത്തില്‍പ്പെട്ടവരാണ് പതാക ഉയര്‍ത്തിയതെന്നാണ് മനസിലാക്കുന്നതെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരാണ് അന്വേഷണം നടത്തേണ്ടതെന്നും കൃഷ്ണപ്രസാദ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. കൃഷ്ണപ്രസാദ് പറഞ്ഞത് ഇങ്ങനെ: ”ബിജെപിയുമായി ബന്ധപ്പെട്ട ദീപ് സിദ്ദു എന്നയാള്‍ സമരം നടത്തുന്നവരുടെ കൂട്ടത്തിലുണ്ട്. അയാളുടെ സംഘത്തില്‍പ്പെട്ടവരാണ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതെന്നാണ് മനസിലാക്കുന്നത്. അത് അന്വേഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കിസാന്‍ സഭ നടത്തിയ സമരം ഇതല്ല. […]

26 Jan 2021 10:14 AM GMT

‘ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ബിജെപി ബന്ധമുള്ള ദീപ് സിദ്ദു’; പ്രധാനമന്ത്രിയുമായി എന്ത് ബന്ധമെന്ന് കൃഷ്ണപ്രസാദ്
X

കര്‍ഷകപ്രക്ഷോഭത്തിനിടെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത് ബിജെപി ബന്ധമുള്ള ദീപ് സിദ്ദു എന്നയാളാണെന്ന് കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ്. ദീപ് സിദ്ദുവിന്റെ സംഘത്തില്‍പ്പെട്ടവരാണ് പതാക ഉയര്‍ത്തിയതെന്നാണ് മനസിലാക്കുന്നതെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരാണ് അന്വേഷണം നടത്തേണ്ടതെന്നും കൃഷ്ണപ്രസാദ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

Image

കൃഷ്ണപ്രസാദ് പറഞ്ഞത് ഇങ്ങനെ: ”ബിജെപിയുമായി ബന്ധപ്പെട്ട ദീപ് സിദ്ദു എന്നയാള്‍ സമരം നടത്തുന്നവരുടെ കൂട്ടത്തിലുണ്ട്. അയാളുടെ സംഘത്തില്‍പ്പെട്ടവരാണ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതെന്നാണ് മനസിലാക്കുന്നത്. അത് അന്വേഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കിസാന്‍ സഭ നടത്തിയ സമരം ഇതല്ല. ഞങ്ങള്‍ക്ക് ആ സമരവുമായി ബന്ധമില്ലെന്ന് പറഞ്ഞുകഴിഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ അവിടെ പതാക പാറിയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്. സര്‍ക്കാരിന് ഇന്റലിജന്‍സ് സംവിധാനമില്ലേ. മുന്‍കൂട്ടി അത് മനസിലാക്കണ്ടേ. ആരാണ് ദീപ് സിദ്ദു എന്ന് കണ്ടുപിടിക്കട്ടെ. ഇവര്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. അതും കണ്ടുപിടിക്കട്ടെ. ആരൊക്കെയാണ് ഇത് ചെയ്തതെന്ന് കണ്ടെത്തട്ടേ. അവര് പൊലീസിന്റെ റൂട്ട് മാപ്പ് അംഗീകരിച്ചില്ല. ഇക്കാര്യം പൊലീസ് വന്ന് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, അവര്‍ക്ക് ഞങ്ങള്‍ക്കൊപ്പമുള്ളവരല്ലെന്ന്. അക്രമം അംഗീകരിക്കില്ല. തള്ളി പറയും.”

Image

ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധപ്രകടത്തിനിടെ നടന്ന അക്രമത്തില്‍ കര്‍ഷകസംഘടനകള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 60 ദിവസമായി സമാധാനപരമായ സമരമാണ് നടത്തി വന്നത്. എന്നാല്‍ ഇന്ന് ചില വ്യക്തികളും സംഘടനകളും സമാധാനപരമായ സമരം എന്ന ധാരണയെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇന്ന് നടന്ന സമരത്തില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞു കയറി. രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളിലും പ്രതീകങ്ങളിലും ഉണ്ടായ സംഘര്‍ഷങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ല. സമരത്തിന്റെയും സംഘര്‍ഷങ്ങളുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷം വിശദമായ പ്രതികരണം പിന്നീട് നടത്തുമെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.

Next Story