Top

ബിഡിജെഎസിനെ തള്ളി ബിജെപി; ‘അത്രയും സീറ്റില്ല’

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 39 സീറ്റുകള്‍ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യത്തെ തള്ളി ബിജെപി. അത്രയും സീറ്റുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ബിജെപി നേതൃത്വം പരോക്ഷമായി ബിഡിജെഎസിനെ അറിയിച്ചു. എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അതേസമയം ബിഡിജെഎസിന് മാന്യമായ പരിഗണന നല്‍കുമെന്നും ബിജെപി പറഞ്ഞു. 39 സീറ്റുകള്‍ വേണം. സീറ്റുകള്‍ വച്ചുമാറാം. എന്നാല്‍ എണ്ണത്തില്‍ കുറവുവരരുതെന്നായിരുന്നു ബിജെപിക്ക് മുന്നില്‍ ബിഡിജെഎസിന്റെ ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായില്ല. […]

23 Jan 2021 12:05 AM GMT

ബിഡിജെഎസിനെ തള്ളി ബിജെപി; ‘അത്രയും സീറ്റില്ല’
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 39 സീറ്റുകള്‍ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യത്തെ തള്ളി ബിജെപി. അത്രയും സീറ്റുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ബിജെപി നേതൃത്വം പരോക്ഷമായി ബിഡിജെഎസിനെ അറിയിച്ചു. എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അതേസമയം ബിഡിജെഎസിന് മാന്യമായ പരിഗണന നല്‍കുമെന്നും ബിജെപി പറഞ്ഞു.

39 സീറ്റുകള്‍ വേണം. സീറ്റുകള്‍ വച്ചുമാറാം. എന്നാല്‍ എണ്ണത്തില്‍ കുറവുവരരുതെന്നായിരുന്നു ബിജെപിക്ക് മുന്നില്‍ ബിഡിജെഎസിന്റെ ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായില്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ബിഡിജെഎസിന്റേത് മോശം പ്രകടനമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് തോല്‍വിക്ക് കാരണമായി തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. മുന്നണി യോഗം കഴിഞ്ഞാലുടന്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് മുന്നോട്ട് പോവുമെന്നും അകന്നു നില്‍ക്കുന്ന പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ് ബിജെപി. എ പ്ലസ് മണ്ഡലങ്ങളില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ നാല്‍പ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുക. പൊതു സമ്മതിയും ജനകീയ മുഖവുമുള്ള ആളുകളെ പുതുമുഖ സ്ഥാനാര്‍ത്ഥികളായി കൊണ്ട് വരാനാണ് ബിജെപി ആലോചന.

Next Story