Top

പന്തളത്തെ ധര്‍മ്മ സംരക്ഷണ സമിതി നേതാക്കള്‍ സിപിഐഎമ്മില്‍; ബിജെപിയുടെ പ്രതികരണം

പന്തളത്ത് നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാര്‍ അടക്കം 30ഓളം പേര്‍ സിപിഐഎമ്മില്‍ചേര്‍ന്നത് കേരളത്തിലെ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തില്‍ ബിജെപി നേതാവ് അശോകന്‍ കുളനട പ്രതികരിച്ചത് ഇങ്ങനെ: ”ബിജെപിയുമായി ബന്ധപ്പെട്ട് നിലവില്‍ ചുമതല വഹിക്കുന്ന ഒരാളും സിപിഐഎമ്മിലേക്ക് പോയിട്ടില്ല.” ശബരിമല വിഷയത്തില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കിയാണ് കൃഷ്ണകുമാറും സംഘവും ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. ശബരിമല സമരഭൂമിയാക്കാന്‍ പാടില്ലെന്ന ബിജെപി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം മറികടന്നാണ് കെ.സുരേന്ദ്രന്‍ കാട്ടില്‍ […]

11 Feb 2021 9:18 PM GMT

പന്തളത്തെ ധര്‍മ്മ സംരക്ഷണ സമിതി നേതാക്കള്‍ സിപിഐഎമ്മില്‍; ബിജെപിയുടെ പ്രതികരണം
X

പന്തളത്ത് നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാര്‍ അടക്കം 30ഓളം പേര്‍ സിപിഐഎമ്മില്‍
ചേര്‍ന്നത് കേരളത്തിലെ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തില്‍ ബിജെപി നേതാവ് അശോകന്‍ കുളനട പ്രതികരിച്ചത് ഇങ്ങനെ: ”ബിജെപിയുമായി ബന്ധപ്പെട്ട് നിലവില്‍ ചുമതല വഹിക്കുന്ന ഒരാളും സിപിഐഎമ്മിലേക്ക് പോയിട്ടില്ല.”

ശബരിമല വിഷയത്തില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കിയാണ് കൃഷ്ണകുമാറും സംഘവും ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. ശബരിമല സമരഭൂമിയാക്കാന്‍ പാടില്ലെന്ന ബിജെപി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം മറികടന്നാണ് കെ.സുരേന്ദ്രന്‍ കാട്ടില്‍ കൂടി ശബരിമലയിലെത്തിയതെന്ന് എസ്.കൃഷ്ണകുമാര്‍ വിമര്‍ശിച്ചു. ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയായിരുന്നുവെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റില്ല. യുഡിഎഫും ബിജെപിയും ശബരിമലയെ രാഷ്ട്രീയ വിഷയമാക്കാതിരുന്നാല്‍ ഇവിടെ ഒരു പ്രശ്‌നവുമുണ്ടാകില്ല. ഇടതുമുന്നണി സര്‍ക്കാര്‍ ശബരിമലയ്ക്ക് എതിരാണെന്ന് പറഞ്ഞാല്‍ താന്‍ സമ്മതിക്കില്ലെന്നും അത് ശരിയല്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

”ബിജെപിയുടെ വലിയ പ്രശ്‌നം, ഞാനും വിളക്കും എന്ന മനോഭാവമാണ്. ബാക്കിയുള്ളവര്‍ വിറകുവെട്ടുകാരും വെള്ളംകോരികളുമാണെന്നാണ് അവരുടെ കരുതല്‍. അവരങ്ങനെ മാറിയിരിക്കുന്നു.” ഇതാണ് കേരളത്തിലെ ബിജെപി ഇപ്പോഴനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നമെന്നും എസ് കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൃഷ്ണകുമാറും ബിഎംഎസ് മേഖല ജോ. സെക്രട്ടറി എം സി സദാശിവന്‍, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എം ആര്‍ മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയകുമാര്‍ വാളാകോട്ട്, മുന്‍സിപ്പല്‍ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോര്‍ച്ച ആറന്മുള നിയോജമണ്ഡലം സെക്രട്ടറി ശ്രീലത, വള്ളിക്കോട് പഞ്ചായത്ത് സെക്രട്ടറി ബാലമുരളി തുടങ്ങിയവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്.

പന്തളത്ത് ചേര്‍ന്ന സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ ഇവരെ സ്വീകരിച്ചു. ഇടത് മുന്നണി സര്‍ക്കാരിന്റെ തുടര്‍ ഭരണം ഇല്ലാതാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി എ.വിജയരാഘവന്‍ പറഞ്ഞു. യോഗത്തില്‍ പന്തളം ഏരിയ കമ്മിറ്റിയംഗം കെപിസി കുറുപ്പ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആര്‍ ഉണ്ണികൃഷ്ണപിള്ള, അഡ്വ. കെ അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ഡി ബൈജു, എ പത്മകുമാര്‍, സിപിഐ എമ്മിലേക്ക് വന്നവരെ പ്രതിനിധീകരിച്ച് എസ് കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട ഡിസിസി അംഗവും മുന്‍ പഞ്ചായത്തംഗവുമായ വി ടി ബാബു, കര്‍ഷക കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ് പന്തളം വിജയന്‍, കേരള കോണ്‍ഗ്രസ് അടൂര്‍ മണ്ഡലം പ്രസിഡന്റ് ഇടിക്കുള വര്‍ഗീസ് എന്നിവരടക്കം 25ല്‍ അധികം കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും യോഗത്തില്‍ സ്വീകരിച്ചു.

Next Story

Popular Stories