കഴിഞ്ഞ തവണ 70 മുതല്‍ 100 വോട്ട് വരെ ലഭിച്ചിരുന്ന വാര്‍ഡുകളില്‍ പിന്താങ്ങിയവരെ സിപിഐഎം ഭീഷണിപ്പെടുത്തി’; മടിക്കൈയിലെ എതിരില്ലാ വിജയത്തില്‍ ബിജെപി
കാസര്‍കോഡ്: മടിക്കൈ ഗ്രാമപഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍ സിപിഐഎം എതിരില്ലാതെ വിജയിച്ചു. 11,12,13 വാര്‍ഡുകളിലാണ് എതിരില്ലാതെ വിജയിച്ചത്. സ്ഥാനാര്‍ത്ഥികളായ വി രാധ, രമ പത്മനാഭന്, പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ എസ് പ്രീത എന്നിവരാണ് വിജയിച്ചത്. എതിരില്ലാതെ വിജയിച്ചതില്‍ പ്രതികരിച്ച് ബിജെപി രംഗത്ത് എത്തി. 2015ലെ തെരഞ്ഞെടുപ്പില്‍ 15 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. ഈ വാര്‍ഡുകളില്‍ ബിജെപിക്ക് 70 മുതല്‍ 100 വോട്ട് വരെ ലഭിച്ചിരുന്നു. ഇത്തവണ ഇതേ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്താങ്ങാന് ആളില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ […]

കാസര്‍കോഡ്: മടിക്കൈ ഗ്രാമപഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍ സിപിഐഎം എതിരില്ലാതെ വിജയിച്ചു. 11,12,13 വാര്‍ഡുകളിലാണ് എതിരില്ലാതെ വിജയിച്ചത്. സ്ഥാനാര്‍ത്ഥികളായ വി രാധ, രമ പത്മനാഭന്, പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ എസ് പ്രീത എന്നിവരാണ് വിജയിച്ചത്.
എതിരില്ലാതെ വിജയിച്ചതില്‍ പ്രതികരിച്ച് ബിജെപി രംഗത്ത് എത്തി. 2015ലെ തെരഞ്ഞെടുപ്പില്‍ 15 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. ഈ വാര്‍ഡുകളില്‍ ബിജെപിക്ക് 70 മുതല്‍ 100 വോട്ട് വരെ ലഭിച്ചിരുന്നു. ഇത്തവണ ഇതേ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്താങ്ങാന് ആളില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക നല്കാന് സാധിച്ചില്ല. കഴിഞ്ഞ തവണ പിന്താങ്ങിയവരെ നേരത്തെ തന്നെ സിപിഐഎം പ്രവര്‍ത്തകര്‍ വീട് കയറി ഭീഷണിപ്പെടുത്തി. 11,12 വാര്‍ഡുകളില്‍ ഒപ്പിട്ടുവെങ്കിലും ഭീഷണിയെ തുടര്‍ന്ന് ഒപ്പിട്ടവര്‍ പിന്മാറുകയായിരുന്നുവെന്നും ബിജെപി പറയുന്നു.
ആന്തൂര്‍ നഗരസഭയിലെ ആറ് വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലും എല്‍ഡിഎഫിന് എതിരാളികളില്ല.
ആന്തൂരില്‍ പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.
അതേസമയം കഴിഞ്ഞ തവണ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ബാക്കി വന്ന 14 സീറ്റും എല്‍ഡിഫ് തന്നെയാണ് വിജയിച്ചത്.