Top

ബിജെപിയെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് വോട്ട് എല്‍ഡിഎഫിന്; ചെന്നിത്തലയുടെ വീടിന് മുമ്പില്‍ ബിജെപി പ്രക്ഷോഭം

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫിന് നല്‍കിയത് രാഷ്ട്രീയ അധാര്‍മ്മികതയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീടിന് മുമ്പില്‍ ഉപവാസ സമരവുമായി ബിജെപി. ജില്ലാ അദ്ധ്യക്ഷന്‍ എംവി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് സമരം. ചെന്നിത്തല, മാന്നാര്‍, തിരുവന്‍വണ്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫിന് നല്‍കിയിരുന്നു. ഇതോടെ ബിജെപിക്ക് അധികാരം ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ ഈ നടപടി രാഷ്ട്രീയ അധാര്‍മ്മികതയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം […]

2 Jan 2021 1:14 AM GMT

ബിജെപിയെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് വോട്ട് എല്‍ഡിഎഫിന്; ചെന്നിത്തലയുടെ വീടിന് മുമ്പില്‍ ബിജെപി പ്രക്ഷോഭം
X

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപി അധികാരത്തില്‍ വരാതിരിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫിന് നല്‍കിയത് രാഷ്ട്രീയ അധാര്‍മ്മികതയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീടിന് മുമ്പില്‍ ഉപവാസ സമരവുമായി ബിജെപി. ജില്ലാ അദ്ധ്യക്ഷന്‍ എംവി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് സമരം.

ചെന്നിത്തല, മാന്നാര്‍, തിരുവന്‍വണ്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫിന് നല്‍കിയിരുന്നു. ഇതോടെ ബിജെപിക്ക് അധികാരം ലഭിച്ചിരുന്നില്ല.

കോണ്‍ഗ്രസിന്റെ ഈ നടപടി രാഷ്ട്രീയ അധാര്‍മ്മികതയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തതെന്നാണ് യുഡിഎഫിന്റെ വിശദീകരണം.

ചെന്നിത്തല തൃപ്പെരുംതുറ പഞ്ചായത്തില്‍ 18 വാര്‍ഡുകളാണുള്ളത്. മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതിനേത്തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ചുമതലയേല്‍ക്കല്‍ അനിശ്ചിതാവസ്ഥയിലായിരുന്നു.

Next Story