Top

‘ഇന്ധനവില ജിഎസ്ടിയില്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെടണം’; വില വര്‍ധനവില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ബിജെപി സമരത്തിന്

സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്താൻ ബിജെപി സംസ്ഥാന സമിതിയിൽ തീരുമാനമായിട്ടുണ്ട്.

29 Jun 2021 8:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇന്ധനവില ജിഎസ്ടിയില്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെടണം’; വില വര്‍ധനവില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ബിജെപി സമരത്തിന്
X

ഇന്ധന വില വർധനയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമശനവുമായി ബിജെപി. ഇന്ധന വില ജിസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ ജിസ്ടി കൗൺസിലിൽ ആവശ്യപ്പെടണമെന്നാണ് ബിജെപി പറയുന്നത്. ബിജെപി സംസ്ഥാന സമിതിയിലായിരുന്നു വിമർശനം. സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്താൻ ബിജെപി സംസ്ഥാന സമിതിയിൽ തീരുമാനമായിട്ടുണ്ട്. വനം കൊള്ള, സ്വർണ്ണക്കള്ളക്കടത്ത് വിഷയങ്ങളിൽ വ്യാഴാഴ്ച്ച 140 മണ്ഡലങ്ങളിലും സമര പരിപാടികൾ സംഘടിപ്പിക്കും.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് 40,000 കേന്ദ്രങ്ങളിൽ മഹിളാ മോർച്ച സമരം നടത്താനും ബിജെപി നേതൃത്വം തീരുമാനമെടുത്തു. സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തില്‍ യുവമോര്‍ച്ചയും അണിനിരക്കും. ബൂത്ത് അടിസ്ഥാനത്തിൽ 40,000 കേന്ദ്രങ്ങളിലാകും സമരം നടക്കുക.

സ്ഥാന സമിതി യോഗത്തില്‍ കേരളം ഭീകരവാദികളുടെ താവളമായി മാറിയെന്ന തരത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളും സജീവമായി. വര്‍ഗീയത, ക്രിമിനലിസം, അഴിമതി എന്നിവ കേരളത്തില്‍ കൊടികുത്തി വാഴുകയാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതി മരംമുറിയില്‍ വരെ എത്തിനില്‍ക്കുകയാമെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് സിപിഐഎം-എസ്ഡിപിഐ-മുസ്ലീം ലീഗ് ബന്ധമാണ് വെളിവാക്കുന്നതെന്നും വിനയ് ആരോപിച്ചു. ബിജെപി സംസ്ഥാന സമിതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Story