സംസ്ഥാനത്ത് വന്‍ ലൗ ജിഹാദ് ക്യാമ്പയിനുമായി ബിജെപി; വാലന്റൈന്‍സ് ദിനത്തില്‍ കേന്ദ്ര നേതാക്കളെത്തും, ക്രിസ്ത്യന്‍ മത നേതാക്കളെ പങ്കെടുപ്പിച്ച് സെമിനാറുകള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യം വെച്ച് ലൗ ജിഹാദ് ക്യാമ്പനയുമായി ബിജെപി. ‘ഹൃദയം പണയം വെക്കരുത്’ എന്ന പേരില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ലൗ ജിഹാദ് വിഷയത്തില്‍ ക്രിസ്ത്യന്‍ നേതാക്കളെ ഉള്‍പ്പെടുത്തി സെമനാറുകളും ചര്‍ച്ചകളും മറ്റും നടത്താനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ലൗ ജിഹാദ് പ്രചാരണങ്ങള്‍ നടക്കാറുണ്ടെങ്കിലും ബിജെപി ആദ്യമായാണ് പരസ്യമായി ലൗ ജഹിഹാദ് ക്യാമ്പയിനുമായി രംഗത്തു വരുന്നത്. ജസ്ന തിരോധാനം മുന്‍നിര്‍ത്തിയായിരിക്കും പ്രചാരണപരിപാടികള്‍. […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യം വെച്ച് ലൗ ജിഹാദ് ക്യാമ്പനയുമായി ബിജെപി. ‘ഹൃദയം പണയം വെക്കരുത്’ എന്ന പേരില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ലൗ ജിഹാദ് വിഷയത്തില്‍ ക്രിസ്ത്യന്‍ നേതാക്കളെ ഉള്‍പ്പെടുത്തി സെമനാറുകളും ചര്‍ച്ചകളും മറ്റും നടത്താനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ലൗ ജിഹാദ് പ്രചാരണങ്ങള്‍ നടക്കാറുണ്ടെങ്കിലും ബിജെപി ആദ്യമായാണ് പരസ്യമായി ലൗ ജഹിഹാദ് ക്യാമ്പയിനുമായി രംഗത്തു വരുന്നത്.
ജസ്ന തിരോധാനം മുന്‍നിര്‍ത്തിയായിരിക്കും പ്രചാരണപരിപാടികള്‍. എല്ലാ ജില്ലകളിലും പൊതുപരിപാടികളുണ്ടാവും. പ്രണയദിനമായ ഫെബ്രുവരി 14 ന് എറണാകുളത്ത് സമാപന പരിപാടി നടക്കും. കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. ഇതിനു പുറമെ പ്രണയ വിവാഹങ്ങള്‍ക്ക് ശേഷം കാണാതായ യുവതികളെപറ്റിയുള്ള ലഘുപുസ്തകവും പുറത്തിറക്കും.
ജസ്നയുടെ തിരോധാനത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ജയിംസ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്കാണ് ജയിംസ് നിവേദനം കൈമാറിയത്.