Top

ഫെബ്രുവരിയില്‍ സുരേന്ദ്രന്റെ കേരളയാത്ര, 40 മണ്ഡലങ്ങളില്‍ ഉടന്‍ സ്ഥാനാര്‍ത്ഥി; കേരളത്തില്‍ ബിജെപി പദ്ധതി ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ച് ബിജെപി. എ പ്ലസ് മണ്ഡലങ്ങളില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കി. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിര്‍ദ്ദേശങ്ങള്‍. കൂടിയാലോചനകള്‍ക്കായി കഴിഞ്ഞ ദിവസമാണ് കെ സുരേന്ദ്രന്‍ ഡല്‍ഹിക്ക് പോയത്. സംസ്ഥാനത്തെ നാല്‍പ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത്. പൊതു സമ്മതിയും ജനകീയ മുഖവുമുള്ള ആളുകളെ പുതുമുഖ സ്ഥാനാര്‍ത്ഥികളായി കൊണ്ട് വരാനാണ് ആലോചന. […]

3 Jan 2021 12:18 AM GMT

ഫെബ്രുവരിയില്‍ സുരേന്ദ്രന്റെ കേരളയാത്ര, 40 മണ്ഡലങ്ങളില്‍ ഉടന്‍ സ്ഥാനാര്‍ത്ഥി; കേരളത്തില്‍ ബിജെപി പദ്ധതി ഇങ്ങനെ
X

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കംകുറിച്ച് ബിജെപി. എ പ്ലസ് മണ്ഡലങ്ങളില്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കി. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിര്‍ദ്ദേശങ്ങള്‍. കൂടിയാലോചനകള്‍ക്കായി കഴിഞ്ഞ ദിവസമാണ് കെ സുരേന്ദ്രന്‍ ഡല്‍ഹിക്ക് പോയത്.

സംസ്ഥാനത്തെ നാല്‍പ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത്. പൊതു സമ്മതിയും ജനകീയ മുഖവുമുള്ള ആളുകളെ പുതുമുഖ സ്ഥാനാര്‍ത്ഥികളായി കൊണ്ട് വരാനാണ് ആലോചന.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്രയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുക്കുമെന്നും തീരുമാനമായി. ഫെബ്രുവരിയിലാണ് കേരള യാത്ര ആരംഭിക്കുക. കേരളത്തില്‍ വരുന്ന തെരഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക് മുന്നേറ്റം നടത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

നദ്ദയുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായും സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇന്നും തുടരും.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫും എല്‍ഡിഎഫും കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയിരുന്നു. വോട്ട് കണക്കനുസരിച്ച് സംസ്ഥാനത്തെ 98 നിയമസഭാ സീറ്റില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കമുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. യുഡിഎഫിന് 41 സീറ്റിലും ബിജെപിക്ക് ഒരു സീറ്റിലുമാണ് മുന്‍തൂക്കം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാരെ മത്സരിപ്പിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും താരിഖ് അന്‍വര്‍ അറിയിച്ചു. കൂടാതെ, സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള നിര്‍ദ്ദേശങ്ങളും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.

Next Story