Top

മുസ്ലിം മുഖമുള്ള ഹൈദരാബാദ് പിടിക്കുക എന്നത് ബിജെപിക്ക് തെരഞ്ഞെടുപ്പ് ആവശ്യം മാത്രമല്ല; തിരുവനന്തപുരം അടക്കം ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍

ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഉള്‍പ്പടെ വലിയ താര നിരയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. വലിയ അളവിലുള്ള വര്‍ഗീയ ദ്രുവീകരണത്തിനാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് സാക്ഷ്യം വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ‘മേയര്‍ സ്ഥാനം ബിജെപിക്ക് ലഭിച്ചാല്‍ റോഹിങ്ക്യകളെയും പാകിസ്താന്റെ മക്കളെയും തൂത്തെറിയാന്‍ ഓള്‍ഡ് സിറ്റിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും. കള്ള ഹിന്ദുവായ കെസിആറിന് തീവ്രവാദ ബന്ധമുണ്ട്. […]

29 Nov 2020 4:21 AM GMT

മുസ്ലിം മുഖമുള്ള ഹൈദരാബാദ് പിടിക്കുക എന്നത് ബിജെപിക്ക് തെരഞ്ഞെടുപ്പ് ആവശ്യം മാത്രമല്ല; തിരുവനന്തപുരം അടക്കം ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍
X

ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഉള്‍പ്പടെ വലിയ താര നിരയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. വലിയ അളവിലുള്ള വര്‍ഗീയ ദ്രുവീകരണത്തിനാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് സാക്ഷ്യം വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

‘മേയര്‍ സ്ഥാനം ബിജെപിക്ക് ലഭിച്ചാല്‍ റോഹിങ്ക്യകളെയും പാകിസ്താന്റെ മക്കളെയും തൂത്തെറിയാന്‍ ഓള്‍ഡ് സിറ്റിയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും. കള്ള ഹിന്ദുവായ കെസിആറിന് തീവ്രവാദ ബന്ധമുണ്ട്. അധികാരത്തിലെത്തിയാല്‍ ഒവൈസിമാരെ ചെരുപ്പിനടിയില്‍ ഞെരിക്കും’ എന്ന് തുടങ്ങി വിഷമൊളിപ്പിച്ചുകൊണ്ടാണ് ബിജെപിയുടെ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന് പ്രചരണം.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് തന്നെയാണോ എന്ന് സംശയമുളവാക്കുന്ന തരത്തിലാണ് ബിജെപി നേതാക്കളെ കളത്തിലിറക്കിയിരിക്കുന്നതൈന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ജെപി നദ്ദ, അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ക്ക് പുറമെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കു പേരുകേട്ട യുവ മുഖം തേജസ്വി സൂര്യയും. ബീഹാര്‍ വിജയത്തിന്റെ അമരക്കാരന്‍ ഭൂപേന്ദര്‍ യാദവ് ഉള്‍പ്പടെയുള്ളവരാണ് വിവിധ ദിവസങ്ങളില്‍ ഹൈദരബാദില്‍ തമ്പടിക്കുന്നത്.

മുസ്ലിം മുഖമുള്ള ഹൈദരാബാദ് പിടിക്കുക എന്നത് തെരഞ്ഞെടുപ്പ് ആവശ്യത്തിലുപരി പ്രത്യയശാസ്ത്ര പ്രശ്നവും, ഹിന്ദുത്വ പ്രോജക്ടിന്റെ ഭാഗവും കൂടിയാണ് ബിജെപിക്ക്. അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റണമെന്ന ബിജെപിയുടെ ദീര്‍ഘ കാല ആവശ്യമാണ് കഴിഞ്ഞ ദിവസം ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആവര്‍ത്തിച്ചത്.

ബിഹാര്‍, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ വ്യക്തമായ നേട്ടമുണ്ടാക്കിയ ഒവൈസിയുടെ മജ്ലിസ് ഹൈദരാബാദിന് പുറത്തേക്കു കലുറപ്പിക്കുന്നത് എഐഎംഐഎമ്മിന്റെ ഹോം ഗ്രൗണ്ടില്‍ തന്നെ അടിച്ചൊതുക്കാനാണ് ബിജെപി പദ്ധതി. ‘ഒവൈസിക്ക് വോട്ടുചെയ്താല്‍ ജിന്നക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നാണ് തേജസ്വി സൂര്യ ഹൈദരാബാദില്‍ പ്രചാരണം നടത്തിയത്. മജ്ലിസിനെ ഒസാമ ബിന്‍ ലാദനുമായി വരെ ബന്ധിപ്പിക്കുന്നുണ്ട് ബിജെപി. എഐഎംഐഎമ്മിനെ നൈസാമിന്റെ കാലത്തേ സ്വകാര്യ സേനയായിരുന്ന റസാക്കര്‍ മാറുമായി ബന്ധിപ്പിക്കാനും ബിജെപി നിരന്തരം ശ്രമിക്കുന്നുണ്ട്. ഇത് ചിലയിടങ്ങളില്‍ എങ്കിലും ഒവൈസിയോട് അകലം പാലിക്കാന്‍ ടിആര്‍എസിനെ നിബന്ധിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ടിആര്‍എസ്-എഐഎംഐഎം സഖ്യം തൂത്തുവാരിയിരുന്നു. 2018 നിയസഭാ തെരഞ്ഞെപ്പിലും ടിആര്‍എസ് ആയിരുന്നു വിജയം കൊയ്തത്…എന്നാല്‍ 2019 ലോക് സഭാ തെരഞ്ഞെടുപ്പില്‍ നാല് സുപ്രധാന സീറ്റുകള്‍ നേടി ബിജെപി നേട്ടമുണ്ടാക്കി. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ടിആര്‍എസ് ശക്തികേന്ദ്രമായിരുന്ന ദുബ്ബക പിടിച്ചെടുത്തതോടെയാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വലിയ കളി കളിയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്.

തെലങ്കാനയും, തെക്കേ ഇന്ത്യയും പിടിക്കാനുള്ള വലിയ നീക്കത്തിന്റെ വര്‍ഗീയ പരീക്ഷണ ശാലയാണ് ബിജെപിക്ക് ഹൈദരാബാദ്. സമാനമായ പ്രചാരണ രീതിയിലേക്ക് തമിഴ്നാട് പതുക്കെ കടന്നിട്ടുണ്ട്. കേരളത്തില്‍ തിരുവനതപുരം ഉള്‍പ്പടെയുള്ള ശക്തികേന്ദ്രങ്ങളിലിം മറിച്ചാവില്ല ബിജെപിയുടെ നീക്കങ്ങള്‍.

Next Story