Top

സ്വര്‍ണ കടത്ത്, സെക്രട്ടറിയേറ്റിലെ തീപിടുത്തം, സമ്പദ് വ്യവസ്ഥ, ഉന്നതന്‍; ചര്‍ച്ചയില്‍ വഴുതിമാറി ബിജെപി പ്രതിനിധി, എവിടെയെങ്കിലും കൊണ്ടുകെട്ടൂ എന്ന് അവതാരകന്‍

കൊച്ചി: സ്വര്‍ണ കടത്തില്‍ ഉന്നതന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ നടത്തിയ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ വഴുതിമാറി ബിജെപി പ്രതിനിധി. ഉന്നതന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ഇത് സംബന്ധിച്ച ചോദ്യത്തിനോട് വ്യക്തമായ മറുപടി പറയാതെ സ്വര്‍ണകടത്തും സെക്രട്ടറിയേറ്റിലെ തീപിടുത്തവുമെല്ലാമായിരുന്നു ബിജെപി പ്രതിനിധി ജയചന്ദ്രന്‍ മാസ്റ്റര്‍ പറയാന്‍ ശ്രമിച്ചത്. ‘ശിവശങ്കരന്റെ യുഎഇ കണ്‍സോളിഡേറ്റിന്റെ ചങ്ങാത്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി 2019 നവംബറില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ അത് വേണ്ടത്ര പരിഗണിച്ചില്ല. സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടാകുന്നു. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ […]

8 Dec 2020 10:47 AM GMT

സ്വര്‍ണ കടത്ത്, സെക്രട്ടറിയേറ്റിലെ തീപിടുത്തം, സമ്പദ് വ്യവസ്ഥ, ഉന്നതന്‍; ചര്‍ച്ചയില്‍ വഴുതിമാറി ബിജെപി പ്രതിനിധി, എവിടെയെങ്കിലും കൊണ്ടുകെട്ടൂ എന്ന് അവതാരകന്‍
X

കൊച്ചി: സ്വര്‍ണ കടത്തില്‍ ഉന്നതന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ നടത്തിയ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ വഴുതിമാറി ബിജെപി പ്രതിനിധി. ഉന്നതന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ഇത് സംബന്ധിച്ച ചോദ്യത്തിനോട് വ്യക്തമായ മറുപടി പറയാതെ സ്വര്‍ണകടത്തും സെക്രട്ടറിയേറ്റിലെ തീപിടുത്തവുമെല്ലാമായിരുന്നു ബിജെപി പ്രതിനിധി ജയചന്ദ്രന്‍ മാസ്റ്റര്‍ പറയാന്‍ ശ്രമിച്ചത്.

‘ശിവശങ്കരന്റെ യുഎഇ കണ്‍സോളിഡേറ്റിന്റെ ചങ്ങാത്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി 2019 നവംബറില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ അത് വേണ്ടത്ര പരിഗണിച്ചില്ല. സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടാകുന്നു. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഇത്തരത്തില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍, എന്തോ ഞങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലാണ് സര്‍ക്കാര്‍ ചെയ്യുന്നത്’, ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞതിങ്ങനെ.

പറയുന്നതെല്ലാം ഇവിടെയെങ്കിലും കൊണ്ട് ബന്ധിപ്പിക്കൂ എന്നായി അവതാരകന്‍. സെക്രട്ടറിയേറ്റിലെ തീ പിടുത്തത്തില്‍ മുഴുവന്‍ ഫയലുകളും കത്തി നശിച്ചെന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. ഇഡിക്കോ കസ്റ്റംസിനോ എന്‍ഐഎക്കോ അങ്ങനെ ഒരു ആക്ഷേപമില്ല. പിന്നെയെന്തിനാണ് അതിനെക്കുറിച്ച് വീണ്ടും പറയുന്നതെന്ന് അവതാരകന്‍ ചോദിച്ചു.

ഉടനെ സെക്രട്ടറിയേറ്റിലെ തീ പിടുത്തത്തെക്കുറിച്ചല്ല താന്‍ പറയുന്നതെന്നായി ജയചന്ദ്രന്‍. പിന്നെ എന്തിനെക്കുറിച്ചാണ് പറയുന്നത് എന്ന ചോദ്യത്തിനും അദ്ദേഹത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.

‘തീപിടുത്തം ഷോര്‍ട്ട് സെര്‍ക്യൂട്ടുകൊണ്ടാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. അല്ലെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു. ഇതില്‍ എന്തൊക്കെയോ ഒളിച്ചുവെക്കുന്നുണ്ടോ സിപിഐഎം?’. ഇത്രയും പറഞ്ഞതിന് ശേഷം ജയചന്ദ്രന്‍ പറയുന്നതിങ്ങനെ. ‘വളരെ തിരക്കുപിടിച്ച ഭരണഘടനാ പദവിയുള്ള സ്പീക്കര്‍ സ്വപ്‌നയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഉത്ഘാടനത്തിന് പോയി’. വിഷയത്തില്‍നിന്നും വീണ്ടും വഴുതി മാറിയതോടെ അവതാരകന്‍ വീണ്ടും ഇടപെട്ട് അക്കാര്യം ചൂണ്ടിക്കാട്ടി. അതോടെ താന്‍ ഒരു വിഷയമല്ല പറയുന്നതെന്നും ഈ സീരീസ് കോര്‍ത്തിണക്കുമ്പോള്‍ എന്തൊക്കെയോ ഒളിക്കുകയാണെന്ന സംശയം തോന്നുകയാണെന്നുമായി ജയചന്ദ്രന്‍ മാസ്റ്റര്‍.

ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളെ ഉദ്ധരിച്ച് സുരേന്ദ്രന് എങ്ങനെയാണ് വിവരങ്ങള്‍ ലഭിക്കുന്നതെന്ന ചോദ്യത്തിനും ജയചന്ദ്രന്‍ മാസ്റ്റര്‍ ഉരുണ്ടുകളിച്ചു. തുടര്‍ന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലേക്ക് അദ്ദേഹം നീങ്ങി.

Next Story