Top

ഇഡി ഓഫീസിന് മുമ്പില്‍ ‘ബിജെപി ഓഫീസ്’ ബാനര്‍; തൂക്കിയത് ശിവസേന

മുബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിന് മുന്നില്‍ ബിജെപി ഓഫീസ് എന്ന ബാനര്‍ തൂക്കി. പിഎംസി ബാങ്ക് തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ശിവസേന നേതാവായ സഞ്ജയ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് കൊണ്ടുള്ള ഇഡി നടപടിക്ക് പിന്നാലെയായിരുന്നു സംഭവം.

28 Dec 2020 10:39 AM GMT

ഇഡി ഓഫീസിന് മുമ്പില്‍ ‘ബിജെപി ഓഫീസ്’ ബാനര്‍; തൂക്കിയത് ശിവസേന
X

മുബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിന് മുമ്പില്‍ ബിജെപി ഓഫീസ് എന്ന ബാനര്‍ തൂക്കി ശിവസേനപ്രവര്‍ത്തകര്‍. പിഎംസി ബാങ്ക് തട്ടിപ്പ് കേസില്‍ മുതിര്‍ന്ന ശിവസേന നേതാവായ സഞ്ജയ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് കൊണ്ടുള്ള ഇഡി നടപടിക്ക് പിന്നാലെയായിരുന്നു സംഭവം.

‘ബിജെപി പ്രദേശ് കാര്യാലയം’ എന്നെഴുതിയ ബാനറായിരുന്നു ഇഡി ഓഫീസിന് മുമ്പില്‍ തൂക്കിയത്‌. ഇഡിയുടെ ഓഫീസ് ബിജെപിയുടെ ബ്രാഞ്ച് ഓഫീസാണെന്ന് റാവത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ അതിന് അത്ര പ്രാധാന്യമേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.

പിഎംസി ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാവത്തുമായി പണമിടപാട് നടത്തി എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് റാവത്തിന്റെ ഭാര്യയായ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബര്‍ 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡിയുടെ നിര്‍ദ്ദേശം. ഈ ചോദ്യം ചെയ്യലിനെ രാഷ്ട്രീയ നീക്കമെന്നാണ് സഞ്ജയ് റാവത്ത് വിശേഷിപ്പിച്ചത്. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ കളികള്‍ക്കായി വീട്ടിലെ സ്ത്രീകളെ ലക്ഷ്യം വെയ്ക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ്, മഹാരാഷ്ട്ര കോര്‍പ്പറേറ്റീവ് ബാങ്ക് തട്ടിപ്പില്‍ ഇതിന് മുമ്പ്‌ രണ്ട് തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഇഡി നോട്ടീസയച്ചത്. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.

Next Story