‘ധര്‍മ്മരാജനെ അറിയാം’; കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് ഓഫീസ് സെക്രട്ടറി
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ്. ധര്‍മ്മരാജനെ അറിയാം. ആര് എസ് എസ് പ്രവര്ത്തകന് എന്ന നിലയില്‍ രാഷ്ട്രീയപരമായ ബന്ധമാണ് ധര്‍മരാജനുമായി ഉള്ളതെന്നും ഗിരീഷ് പൊലീസിന് മൊഴി നല്കി. അതേസമയം കേസില്‍ കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. തൃശൂര്‍ പോലീസ് ക്ലബ്ബില്‍ മൂന്ന് മണിക്കൂറോളം ഗിരീഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഓഫീസ് സെക്രട്ടറി എന്ന നിലയില്‍ ബിജെപിയുടെ പണമിടപാടുകളെ സംബന്ധിച്ചായിരുന്നു കൂടുതലും […]
29 May 2021 4:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ്. ധര്‍മ്മരാജനെ അറിയാം. ആര് എസ് എസ് പ്രവര്ത്തകന് എന്ന നിലയില്‍ രാഷ്ട്രീയപരമായ ബന്ധമാണ് ധര്‍മരാജനുമായി ഉള്ളതെന്നും ഗിരീഷ് പൊലീസിന് മൊഴി നല്കി. അതേസമയം കേസില്‍ കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം.
തൃശൂര്‍ പോലീസ് ക്ലബ്ബില്‍ മൂന്ന് മണിക്കൂറോളം ഗിരീഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഓഫീസ് സെക്രട്ടറി എന്ന നിലയില്‍ ബിജെപിയുടെ പണമിടപാടുകളെ സംബന്ധിച്ചായിരുന്നു കൂടുതലും ആരാഞ്ഞത്. പാര്‍ട്ടിയുടെ എല്ലാ സാമ്പത്തിക കാര്യങ്ങള്‍ക്കും കൃത്യമായ രേഖകള്‍ ഉണ്ടെന്ന് ഗിരീഷ് അറിയിച്ചു. ബാങ്ക് അക്കൗണ്ട് വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. അതേസമയം കുഴല്‍പ്പണ കേസില്‍ ഉള്‍പ്പെട്ട ധര്‍മരാജനെ അറിയാമെന്ന് ഗിരീഷ് സമ്മതിച്ചു. രാഷ്ട്രീയമായ ബന്ധമാണ് ധര്മ്മരാജനുമായുള്ളത്. ഇയാളുടെ മറ്റ് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും ഗിരീഷ് മൊഴി നല്കി.
ഗിറീഷിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം എപ്പോള്‍ വിളിപ്പിച്ചാലും ഹാജരാകണം എന്ന നിര്‍ദേശം നല്‍കിയാണ് ഇയാളെ വിട്ടയച്ചത്. കേസില്‍ കൂടുതല്‍ ബിജെപി നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവരെ ചോദ്യം ചെയ്ത നേതാക്കളുടെ മൊഴികള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ ഇവരില്‍ ചിലരെ വീണ്ടും വിളിപ്പിക്കും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കുന്നതോടെ കുഴല്‍പ്പണ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും എന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.
കേസില്‍ സംഘടന സെക്രട്ടറി എം ഗണേഷിനെ അന്വേഷണ ഇന്നലെ ചോദ്യം ചെയ്തിരുന്നു ഇയാളുടെ മോഴിയില്‍ വൈരുദ്ധ്യമുണ്ടെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍.
കുഴല്‍പണ കേസില്‍ ബിജെപിക്ക് ബന്ധമില്ലെന്നും കേസില്‍ ഉള്‍പ്പെട്ട ധര്‍മ്മരാജനെ വിളിച്ചത് സംഘടനാ കാര്യങ്ങള്ക്കാണെന്നുമായിരുന്നു ഗണേഷ് അന്വേഷണ സംഘത്തിന് നല്കിയ മൊഴി.
ബിജെപിക്ക് വേണ്ടിയല്ല പണം വന്നതെന്ന് ഗണേശ് വിശദീകരിച്ചു. ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്തയോട് ധര്‍മരാജനെ വിളിക്കാന്‍ പറഞ്ഞതും സംഘടനാ ആവശ്യങ്ങള്‍ക്കാണ്. പണം കര്‍ത്തക്ക് കൈമാറാനായിരുന്നു എന്ന ധര്‍മരാജന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അറിയില്ല. ധര്‍മരാജന്റെ കുഴല്‍പ്പണ ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും എം ഗണേഷ് പൊലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു.
ALSO READ: ‘കെയര്‍ ടേക്കര്‍ ആയി തുടരും’; എല്ലാത്തിനും വിശദീകരണവും മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്