Top

ലഡു വിതരണം ചെയ്യാതെ ബിജെപി; എങ്ങോട്ടു വേണമെങ്കിലും മാറിമറിയാവുന്ന അന്തരീക്ഷമെന്ന നിലപാടില്‍ നേതാക്കള്‍

ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ എന്‍ഡിഎ മുന്നിലാണെങ്കിലും ആഘോഷം ആരംഭിക്കാന്‍ മടിച്ച് ബിജെപി. മധുരപലഹാരങ്ങളൊന്നും വിതരണം ചെയ്യാന്‍ നേതാക്കള്‍ തയ്യാറാവുന്നില്ല. മുന്നേറ്റത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ലഡു ചോദിക്കുന്നവരോട് സമ്മിശ്ര പ്രതികരണമാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. കഴിഞ്ഞ തവണ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ബിജെപി ആഘോഷം ആരംഭിക്കുകയും എന്നാല്‍ പിന്നീട് ഫലം എതിരായി വരുകയും ചെയ്തിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇക്കുറി ആവര്‍ത്തിക്കാതിരിക്കാനാണ് ബിജെപി ശ്രമം. നിലവില്‍ 123 സീറ്റ് […]

10 Nov 2020 3:07 AM GMT

ലഡു വിതരണം ചെയ്യാതെ ബിജെപി; എങ്ങോട്ടു വേണമെങ്കിലും മാറിമറിയാവുന്ന അന്തരീക്ഷമെന്ന നിലപാടില്‍ നേതാക്കള്‍
X

ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ എന്‍ഡിഎ മുന്നിലാണെങ്കിലും ആഘോഷം ആരംഭിക്കാന്‍ മടിച്ച് ബിജെപി. മധുരപലഹാരങ്ങളൊന്നും വിതരണം ചെയ്യാന്‍ നേതാക്കള്‍ തയ്യാറാവുന്നില്ല.

മുന്നേറ്റത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ലഡു ചോദിക്കുന്നവരോട് സമ്മിശ്ര പ്രതികരണമാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. കഴിഞ്ഞ തവണ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ബിജെപി ആഘോഷം ആരംഭിക്കുകയും എന്നാല്‍ പിന്നീട് ഫലം എതിരായി വരുകയും ചെയ്തിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇക്കുറി ആവര്‍ത്തിക്കാതിരിക്കാനാണ് ബിജെപി ശ്രമം.

നിലവില്‍ 123 സീറ്റ് നേടി എന്‍ഡിഎയാണ് മുന്നില്‍. 100 സീറ്റുകളിലാണ് മഹാസഖ്യം മുന്നിലെത്തിയിരിക്കുന്നത്. എല്‍ജെപി രണ്ട് സീറ്റിലും മറ്റുള്ളവര്‍ ഒമ്പത് സീറ്റുകളിലുമാണ് മുമ്പില്‍.

ആകെയുള്ള വോട്ടിന്റെ നാലിനൊന്നു പോലും ഇപ്പോഴും എണ്ണിയിട്ടില്ല എന്നാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 243 സീറ്റുകളില്‍ 126 സീറ്റുകളില്‍ ലീഡ് നേടി എന്‍ഡിഎയാണ് മുമ്പില്‍.

കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വോട്ടെണ്ണുന്നതിനാലാണ് മന്ദഗതിയിലാവുന്നതിന്റെ കാരണം.നഗരപ്രദേശങ്ങളിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണികഴിഞ്ഞിട്ടുള്ളത്. നഗരപ്രദേശങ്ങള്‍ എന്‍ഡിഎക്കാണ് ലീഡ് നല്‍കിയത്.

24 സീറ്റുകളില്‍ ഭൂരിപക്ഷം 500ന് താഴെ ആണ്. 23 സീറ്റുകളില്‍ ലീഡ് നില ആയിരത്തിന് താഴെയാണ്.

ഗ്രാമപ്രദേശങ്ങളിലേക്ക് കടക്കുമ്പോള്‍ തങ്ങളുടെ നില മാറുമെന്നാണ് ആര്‍ജെഡി പ്രതീക്ഷിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ആര്‍ജെഡിക്ക് വോട്ടുണ്ട്. ഗ്രാമീണ മേഖല സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനാണ് സാധ്യത.

Next Story