Top

പൂജ്യത്തിലെത്തിയ ബിജെപി, സംഘടനാ പ്രശ്‌നം, ഗ്രൂപ്പിസം; അന്വേഷിക്കാന്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് നദ്ദ

ആകെയുണ്ടായിരുന്ന ഒരു മണ്ഡലവും നഷ്ടപ്പെട്ട് സംപൂജ്യത്തിലെത്തിയതോടെ സംസ്ഥാന ബിജെപി നേതൃത്വത്തിന് കേന്ദ്രത്തില്‍ നിന്നും വലിയ സമ്മര്‍ദമാണ്. ഇതിന് പിന്നാലെയാണ് ബത്തേരിയില്‍ സികെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തിന് വലിയ തുക നല്‍കിയെന്ന ആരോപണം കൂടി പുറത്ത് വരുന്നത്. ഇതിലെല്ലാം ബിജെപി കേന്ദ്ര നേതൃത്വം ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരാജയകാരണം, സംഘടനയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍, ഗ്രൂപ്പിസം, വിവിധ സാമൂഹിക വിഭാഗങ്ങളുമായും സംഘടനകളുമായുള്ള പാര്‍ട്ടിയുടെ ബന്ധം തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കൊടകരയും ബത്തേരിയും; സുരേന്ദ്രനൊപ്പം മുരളീധരന്‍ മാത്രം;ഔദ്യോഗിക […]

3 Jun 2021 8:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൂജ്യത്തിലെത്തിയ ബിജെപി, സംഘടനാ പ്രശ്‌നം, ഗ്രൂപ്പിസം; അന്വേഷിക്കാന്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് നദ്ദ
X

ആകെയുണ്ടായിരുന്ന ഒരു മണ്ഡലവും നഷ്ടപ്പെട്ട് സംപൂജ്യത്തിലെത്തിയതോടെ സംസ്ഥാന ബിജെപി നേതൃത്വത്തിന് കേന്ദ്രത്തില്‍ നിന്നും വലിയ സമ്മര്‍ദമാണ്. ഇതിന് പിന്നാലെയാണ് ബത്തേരിയില്‍ സികെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തിന് വലിയ തുക നല്‍കിയെന്ന ആരോപണം കൂടി പുറത്ത് വരുന്നത്. ഇതിലെല്ലാം ബിജെപി കേന്ദ്ര നേതൃത്വം ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പരാജയകാരണം, സംഘടനയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍, ഗ്രൂപ്പിസം, വിവിധ സാമൂഹിക വിഭാഗങ്ങളുമായും സംഘടനകളുമായുള്ള പാര്‍ട്ടിയുടെ ബന്ധം തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കൊടകരയും ബത്തേരിയും; സുരേന്ദ്രനൊപ്പം മുരളീധരന്‍ മാത്രം;ഔദ്യോഗിക പക്ഷത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ആസൂത്രിത നീക്കങ്ങള്‍

ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ ചുമതലപ്പെടുത്തിയ പാര്‍ട്ടി സഹയാത്രികരായ ചിലരാണ് അന്വേഷണം നടത്തുന്നത്. വിരമിച്ച ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. നിലവില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തവര്‍ക്കിടയില്‍ നിന്ന് പോലും ഈ നേതാക്കള്‍ ഫോണിലൂടെ വിവരങ്ങള്‍ തേടിയെന്നാണ് സൂചന.

ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടിയുടെ പുതിയ നീക്കങ്ങള്‍. തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ടിട്ട് ഒരു സീറ്റ് പോലും പിടിക്കാനാകാത്തതില്‍ സംസ്ഥാന അധ്യക്ഷന്ഡ കെ സുരേന്ദ്രനെതിരെ വിമതരുടേയും പ്രവര്‍ത്തകരുടേയും ഇടയില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍ ഔദ്യോഗിക പക്ഷത്തിനെതിരെയുള്ള എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കൊടകര കുഴല്‍പ്പണ കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും.

കൊടകര കുഴല്‍പ്പണ കവര്‍ച്ച: ഹാജരാകാനാവശ്യപ്പെട്ട് സുരേന്ദ്രന് തിങ്കളാഴ്ച്ച നോട്ടീസ് അയച്ചേക്കും

Next Story