ഭര്‍തൃ പിതാവ് ബിജെപി എംപി, അമ്മ എംഎല്‍എ; മരുമകള്‍ക്ക് ഗാര്‍ഹിക പീഡനം; ആത്മഹത്യ ശ്രമവുമായി യുവതി
ലഖ്നൗ: ഭര്‍തൃവീട്ടുകാരുടെ പ്രവൃത്തികളില്‍ മനംനൊന്ത് ബിജെപി എംപി കൗശല്‍ കിഷോറിന്റെ മരുമകള്‍ അങ്കിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു അങ്കിതയെ ഞായറാഴ്ച്ച ലഖ്നൗവിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആത്മഹത്യ ശ്രമത്തിന് മുമ്പ് തന്റെ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ രണ്ട് വീഡിയോകളും അവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ഭര്‍ത്താവ് ആയുഷും അദ്ദേഹത്തിന്റെ പിതാവും എംപിയുമായ കൗഷല്‍ […]

ലഖ്നൗ: ഭര്‍തൃവീട്ടുകാരുടെ പ്രവൃത്തികളില്‍ മനംനൊന്ത് ബിജെപി എംപി കൗശല്‍ കിഷോറിന്റെ മരുമകള്‍ അങ്കിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു അങ്കിതയെ ഞായറാഴ്ച്ച ലഖ്നൗവിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആത്മഹത്യ ശ്രമത്തിന് മുമ്പ് തന്റെ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ രണ്ട് വീഡിയോകളും അവര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി ഭര്‍ത്താവ് ആയുഷും അദ്ദേഹത്തിന്റെ പിതാവും എംപിയുമായ കൗഷല്‍ കിഷോറും മാതാവും എംഎല്‍എയുമായ ജയ് ദേവിയും ഭര്‍തൃ സഹോദരനുമായിരിക്കും എന്നും അങ്കിത വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് അങ്കിത തന്റെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വീഡിയോയില്‍ ഉന്നയിച്ചിരിക്കുന്നത്.
ആയുഷ് തന്റെയടുത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും അവര്‍ പറഞ്ഞു. മോഹന്‍ലാല്‍ഗഞ്ചില്‍ നിന്നുള്ള ലോക്സഭ എംപിയാണ് കൗശല്‍ കിഷോര്‍. കഴിഞ്ഞ വര്‍ഷം വീട്ടുകാരുടെ എതിര്‍പ്പോടെയായിരുന്നു അങ്കിതയുടെ ആയുഷിന്റെയും വിവാഹം. ലഖ്നൗവിലെ മന്ഡിയോന് സ്ട്രീറ്റിലെ വാടക വീട്ടിലായിരുന്നു ഇരുവരുടെയും താമസം. വിവാഹത്തില്‍ ആയുഷിന്റെ കുടുംബം സന്തുഷ്ടരായിരുന്നില്ല.
കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആയുഷിനെതിരെ ആക്രമണമുണ്ടാവുകയും അദ്ദേഹത്തിനെതിരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആക്രമണം ആയുഷ് തന്നെ നടത്തി എന്ന നിരീക്ഷണത്തിലാണ് പൊലീസ് എത്തിയത്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ആയുഷ് പിന്നീട് മന്ഡിയോന് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.