Top

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയുമായി വിവാഹ മോചനത്തിനൊരുങ്ങി ബിജെപി എംപി

ഭാര്യ സുജാത മൊണ്ടല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ വിവാഹ മോചനത്തിനൊരുങ്ങി ബിജെപി എംപി സൗമിത്ര ഖാന്‍. സുജാത ഖാന്‍ തൃണമൂലില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സുജാതാ ഖാന് ഡിവോഴ്‌സ് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൗമിത്ര ഖാന്‍. പിന്നാലെ സുജാത ഖാന് നല്‍കിയ കാറും വീട്ടിലെ സെക്യൂരിറ്റി സര്‍വീസും സൗമിത്ര ഖാന്‍ പിന്‍വലിച്ചു. ഭിഷ്‌നുപുര്‍ എംപിയും ഭാരതീയ യുവമോര്‍ച്ചാ പ്രസിഡന്റുമാണ് സൗമിത്ര ഖാന്‍. കൊല്‍ക്കത്തയില്‍ വെച്ചാണ് സൗമിത്ര ഖാന്റെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും […]

21 Dec 2020 5:45 AM GMT

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയുമായി വിവാഹ മോചനത്തിനൊരുങ്ങി ബിജെപി എംപി
X

ഭാര്യ സുജാത മൊണ്ടല്‍ ഖാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ വിവാഹ മോചനത്തിനൊരുങ്ങി ബിജെപി എംപി സൗമിത്ര ഖാന്‍. സുജാത ഖാന്‍ തൃണമൂലില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സുജാതാ ഖാന് ഡിവോഴ്‌സ് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സൗമിത്ര ഖാന്‍. പിന്നാലെ സുജാത ഖാന് നല്‍കിയ കാറും വീട്ടിലെ സെക്യൂരിറ്റി സര്‍വീസും സൗമിത്ര ഖാന്‍ പിന്‍വലിച്ചു. ഭിഷ്‌നുപുര്‍ എംപിയും ഭാരതീയ യുവമോര്‍ച്ചാ പ്രസിഡന്റുമാണ് സൗമിത്ര ഖാന്‍.

കൊല്‍ക്കത്തയില്‍ വെച്ചാണ് സൗമിത്ര ഖാന്റെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നതിനിടെയാണ് ബിജെപിയ്ക്ക് ഞെട്ടലുണ്ടാക്കിക്കൊണ്ട് സുജാതയുടെ തൃണമൂല്‍ പ്രവേശനം. ബിജെപി അംഗമായിരുന്ന സുജാത പാര്‍ട്ടിയുടെ പല പരിപാടികളിലേയും സ്ഥിരം സാന്നിധ്യമായിരുന്നു. തനിക്ക് ബഹുമാനം വേണമെന്നും തനിക്ക് നന്നായി ഒന്ന് ശ്വസിക്കണമെന്നും അതിനാലാണ് ദീദിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തതെന്നും സുജാത ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടുന്ന 35 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ശനിയാഴ്ച്ച ചേക്കേറിയിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പ് അടുത്തിക്കുന്ന വേളയിലാണ് ബംഗാളില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തിയാണ് മറുകണ്ടം ചാടിയ നേതാക്കളെ വരവേറ്റത്.

Next Story