
ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ ശ്മശാനഭൂമി മുസ്ലിം വിഭാഗത്തിന്റെ ഖബറക്കടലിനായി ഉപയോഗിക്കുന്നത് വിവേചനമാണെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. വരുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിനായി ഉനാവോയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന.
‘ഒരു ഗ്രാമത്തില്‍ ഒരു മുസ്ലീം മാത്രമാണുള്ളതെങ്കിലും, ശ്മശാനം വളരെ വലുതായിരിക്കും. അതേസമയം നിങ്ങള്‍ ഹിന്ദുക്കള്‍ ഒരു കൃഷിയിടത്തിലോ നദീതീരത്തോ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നു. ഇത് അനീതിയല്ലേ?’
സാക്ഷി മഹാരാജ്
ജനസംഖ്യാനുപാതത്തിനനുസരിച്ചാണ് ശ്മശാന ഭൂമികള്‍ അനുവദിക്കേണ്ടത്. ഹിന്ദുക്കളുടെ മാന്യതയും ധൈര്യവും പരീക്ഷിക്കരുത് സാക്ഷി മഹാരാജ് പറഞ്ഞു.
തിങ്കളാഴ്ച നടത്തിയ വിവാദ പ്രസ്താവനയ്ക്ക് സമാനമായി 2017 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജ്യത്തെ എല്ലാവരുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പകരം ദഹിപ്പിക്കണമെന്നും പറഞ്ഞിരുന്നു.