Top

‘ദിവസവും ​ഗോമൂത്രം കുടിച്ചതിനാൽ എനിക്ക് കൊവിഡ് വന്നില്ല, നിങ്ങളും വീട്ടിൽ പശുവിനെ വളർത്തൂ’; പ്ര​ഗ്യാ സിം​ഗ് ഠാക്കൂർ

ദിവസവും ​ഗോമൂത്രം കുടിച്ചതിനാലാണ് തനിക്ക് കൊവിഡ് വരാതിരുന്നതെന്ന് പ്ര​ഗ്യ സിം​ഗ് പറഞ്ഞു.

17 May 2021 5:38 AM GMT

‘ദിവസവും ​ഗോമൂത്രം കുടിച്ചതിനാൽ എനിക്ക് കൊവിഡ് വന്നില്ല, നിങ്ങളും വീട്ടിൽ പശുവിനെ വളർത്തൂ’; പ്ര​ഗ്യാ സിം​ഗ് ഠാക്കൂർ
X

ന്യൂഡൽഹി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ശാസ്ത്രീയമായി തെളിവില്ലാത്ത വിചിത്ര വാദവുമായി ബിജെപി എംപി പ്ര​ഗ്യാ സിം​ഗ് ഠാക്കൂർ. ദിവസവും ​ഗോമൂത്രം കുടിച്ചതിനാലാണ് തനിക്ക് കൊവിഡ് വരാതിരുന്നതെന്ന് പ്ര​ഗ്യ സിം​ഗ് പറഞ്ഞു.

ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയിൽ നിന്നും രക്ഷനേടാമെന്നാണ് ബിജെപി എംപി വാദിക്കുന്നു. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം പ്രസ്താവനകൾ പ്ര​ഗ്യാ സിം​ഗ് മുൻപും നടത്തിയിട്ടുണ്ട്. ​ഗോമൂത്ര ചികിത്സ ക്യാൻസറിനെ അകറ്റുമമെന്നായിരുന്നു പ്ര​ഗ്യാ സിം​ഗ് മുൻപ് നടത്തിയ മറ്റൊരു പ്രസ്താവന.

​ഗോമൂത്രം കുടിക്കുന്നതിനാൽ താൻ മരുന്നുപോലും കഴിക്കാറില്ല. എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണമെന്നും എംപി പറഞ്ഞു. ഭോപ്പാലിലെ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് വിവാദ പ്രസ്താവന. വിഷയത്തില്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയയും രംഗത്തുവന്നിട്ടുണ്ട്. മിക്കതും എംപിയെ പരിഹസിക്കുന്നതാണ്. ആഹ്വാനത്തിന്‍റെ ശാസ്ത്രീയ അടിത്തറയെ ചോദ്യം ചെയ്ത് ചിലർ രംഗത്തുവരികയും ചെയ്തു.

കോവിഡിനെതിരായ​ ഗോമൂത്ര, ചാണകം ശരീരത്തിൽ പുരട്ടിയുള്ള ചികിത്സ തുടങ്ങിയവ അശാസ്ത്രീയാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ എംപിയുടെ പശുമൂത്ര പ്രതിരോധ നിർദേശം.

Next Story