Top

മാലേഗാവ് സ്‌ഫോടനക്കേസ്: പ്രതി പ്രഗ്യ സിങ് എംപി കോടതിയില്‍ ഹാജരായില്ല

മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രഗ്യ സിങ് താക്കൂര്‍ സ്‌പെഷ്യന്‍ എന്‍.ഐ.എ കോടതിയില്‍ ഹാജരായില്ല. കൊവിഡ് സാഹചര്യം കാരണമാണ് ഹാജരാകാത്തതെന്നാണ് പ്രതികളുടെ അഭിഭാഷകരുടെ വിശദീകരണം. ഇതോടെ കേസിലെ ഏഴു പ്രതികളോടും 19ന് മുമ്പ് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ എന്‍.ഐ.എ കോടതി ജഡ്ജി പി.ആര്‍. സിത്ര പ്രഗ്യ സിങ്, കേണല്‍ പുരോഹിത് അടക്കമുള്ള ഏഴു പ്രതികളോടും വ്യാഴാഴ്ച കോടതിയില്‍ എത്താന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മൂന്നുപേര്‍ മാത്രമാണ് ഹാജരായത്. സ്‌ഫോടനത്തില്‍ മരിച്ചയാളുടെ ബന്ധു നല്‍കിയ ഹര്‍ജി […]

3 Dec 2020 8:08 AM GMT

മാലേഗാവ് സ്‌ഫോടനക്കേസ്: പ്രതി പ്രഗ്യ സിങ് എംപി കോടതിയില്‍ ഹാജരായില്ല
X

മുംബൈ: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രഗ്യ സിങ് താക്കൂര്‍ സ്‌പെഷ്യന്‍ എന്‍.ഐ.എ കോടതിയില്‍ ഹാജരായില്ല. കൊവിഡ് സാഹചര്യം കാരണമാണ് ഹാജരാകാത്തതെന്നാണ് പ്രതികളുടെ അഭിഭാഷകരുടെ വിശദീകരണം. ഇതോടെ കേസിലെ ഏഴു പ്രതികളോടും 19ന് മുമ്പ് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു.

സ്‌പെഷ്യല്‍ എന്‍.ഐ.എ കോടതി ജഡ്ജി പി.ആര്‍. സിത്ര പ്രഗ്യ സിങ്, കേണല്‍ പുരോഹിത് അടക്കമുള്ള ഏഴു പ്രതികളോടും വ്യാഴാഴ്ച കോടതിയില്‍ എത്താന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ മൂന്നുപേര്‍ മാത്രമാണ് ഹാജരായത്. സ്‌ഫോടനത്തില്‍ മരിച്ചയാളുടെ ബന്ധു നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കേസിന്റെ വിചാരണ പുനരാരംഭിക്കാന്‍ വീണ്ടും തീരുമാനിച്ചത്.

വിചാരണ ജഡ്ജി മരിച്ചതും കൊവിഡ് വൈറസ് ബാധയുമാണ് കേസിന്റെ വിചാരണ മുടങ്ങാന്‍ കാരണമായത്. 2008ല്‍ മാലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ഹിന്ദുത്വ ഭീകരരാണ് പ്രതിസ്ഥാനത്തുള്ളത്. സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 100ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story