ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാലെന്താണ്? വീണ്ടും വിവാദവുമായി പ്രജ്ഞസിങ് ഠാക്കൂര്‍
ജാതീയ പരമായ പാരമാര്‍ശം നടത്തി വിവാദത്തിലായി ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രജ്ഞസിങ് ഠാക്കൂര്‍.. ശൂദ്രരെന്ന് വിളിക്കുന്നതില്‍ ശൂദ്രര്‍ക്ക് നാണക്കേട് തോന്നുന്നതെന്തിനാണെന്നാണ് ഭോപ്പാല്‍ എംപി ഇത്തവണ ഒരു പൊതു പാടിയില്‍ ചോദിച്ചിരിക്കുന്നത്. സാമൂഹിക ഘടന അനുസരിച്ചാണ് ധര്‍മ്മശാസ്ത്ര പ്രകാരം ജാതിവ്യവസ്ഥ ഉണ്ടായതെന്നും പ്രജ്ഞസിങ് ഠാക്കൂര്‍ പറഞ്ഞു. ‘ക്ഷത്രിയനെന്ന് വിളിക്കുന്നതില്‍ ക്ഷത്രിയന് ഒരു മോശവും തോന്നുന്നില്ല. ബ്രാഹ്മണനെ ബ്രാഹ്മണന് എന്നു വിളിക്കുന്നതിനും പ്രശ്നം ഇല്ല. വൈശ്യന് എന്നു വിളിക്കുന്നത് വൈശ്യന് കുഴപ്പമില്ല, ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാല്‍ അവര്‍ മോശമായെടുക്കുന്നു. […]

ജാതീയ പരമായ പാരമാര്‍ശം നടത്തി വിവാദത്തിലായി ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രജ്ഞസിങ് ഠാക്കൂര്‍.. ശൂദ്രരെന്ന് വിളിക്കുന്നതില്‍ ശൂദ്രര്‍ക്ക് നാണക്കേട് തോന്നുന്നതെന്തിനാണെന്നാണ് ഭോപ്പാല്‍ എംപി ഇത്തവണ ഒരു പൊതു പാടിയില്‍ ചോദിച്ചിരിക്കുന്നത്. സാമൂഹിക ഘടന അനുസരിച്ചാണ് ധര്‍മ്മശാസ്ത്ര പ്രകാരം ജാതിവ്യവസ്ഥ ഉണ്ടായതെന്നും പ്രജ്ഞസിങ് ഠാക്കൂര്‍ പറഞ്ഞു.
‘ക്ഷത്രിയനെന്ന് വിളിക്കുന്നതില്‍ ക്ഷത്രിയന് ഒരു മോശവും തോന്നുന്നില്ല. ബ്രാഹ്മണനെ ബ്രാഹ്മണന് എന്നു വിളിക്കുന്നതിനും പ്രശ്നം ഇല്ല. വൈശ്യന് എന്നു വിളിക്കുന്നത് വൈശ്യന് കുഴപ്പമില്ല, ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാല്‍ അവര്‍ മോശമായെടുക്കുന്നു. എന്താണ് കാരണം? ഖാരണം അവര്‍ക്കത് മനസ്സിലായിട്ടില്ല,? പ്രജ്ഞസിങ് ഠാക്കൂര്‍ മധ്യപ്രദേശില്‍ വെച്ച് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും പ്രജ്ഞ സിംഗ് വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പോടെ പശ്ചിമബംഗാളില്‍ ഹിന്ദുരാജ് നടപ്പിലാക്കുമെന്നും തന്റെ ഭരണം അവസാനിക്കാറാകുന്നതിന്റെ നിരാശയിലാണ് മമത ഇപ്പോഴുള്ളതെന്നും പ്രജ്ഞസിങ് ഠാക്കൂര്‍ പറഞ്ഞു. ഇത് പാക്കിസ്ഥാനല്ല ഇന്ത്യ ആണെന്ന് മമത ഇപ്പോള്‍ ശരിക്കുമനസിലാക്കിയെന്നും പ്രജ്ഞസിങ് ആഞ്ഞടിച്ചു. ഇത്തരം വൈദേശിക സംസ്കാരത്തെ പിന്തുടരാന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് മമത നാളിതുവരെ ശ്രമിച്ചിരുന്നതെന്നും പ്രജ്ഞസിങ് കൂട്ടിച്ചേര്‍ത്തു.
- TAGS:
- Pragya Singh Thakur