‘എന്നും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു, പക്ഷേ, ഞാനും മനുഷ്യനാണ്’; ഗുജറാത്തിലെ ബിജെപി എംപി പാര്‍ട്ടി വിട്ടു
അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി പാര്‍ട്ടിവിട്ടു. ഒന്നാം എന്‍ഡിഎ സര്‍ക്കാരിലെ മുന്‍ കേന്ദ്രമന്ത്രിയും ആറ് തവണ ഗുജറാത്തിലെ ഭാറുച്ച് എംപിയുമായിരുന്ന മന്‍സുഖ് ഭായ് വാസവയാണ് ബിജെപിയില്‍നിന്നും രാജിവെച്ചത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ലോക്സഭാ എംപി സ്ഥാനവും ഒഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എന്നും പാര്‍ട്ടിക്ക് വിശ്വസ്തനായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ മൂല്യങ്ങളെ ഞാന്‍ കാത്തുസൂക്ഷിച്ചു. എന്നിരുന്നാലും ഞാനുമൊരു മനുഷ്യനാണ്. മനുഷ്യന് അറിഞ്ഞും അറിയാതെയും തെറ്റ് സംഭവിക്കാം. എന്റെ തെറ്റ് പാര്‍ട്ടിക്ക് ദോഷമായി ഭവിക്കാതിരിക്കാന്‍ ഞാന്‍ രാജിവെക്കുന്നു’, […]

അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി പാര്‍ട്ടിവിട്ടു. ഒന്നാം എന്‍ഡിഎ സര്‍ക്കാരിലെ മുന്‍ കേന്ദ്രമന്ത്രിയും ആറ് തവണ ഗുജറാത്തിലെ ഭാറുച്ച് എംപിയുമായിരുന്ന മന്‍സുഖ് ഭായ് വാസവയാണ് ബിജെപിയില്‍നിന്നും രാജിവെച്ചത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ലോക്സഭാ എംപി സ്ഥാനവും ഒഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഞാന്‍ എന്നും പാര്‍ട്ടിക്ക് വിശ്വസ്തനായി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ മൂല്യങ്ങളെ ഞാന്‍ കാത്തുസൂക്ഷിച്ചു. എന്നിരുന്നാലും ഞാനുമൊരു മനുഷ്യനാണ്. മനുഷ്യന് അറിഞ്ഞും അറിയാതെയും തെറ്റ് സംഭവിക്കാം. എന്റെ തെറ്റ് പാര്‍ട്ടിക്ക് ദോഷമായി ഭവിക്കാതിരിക്കാന്‍ ഞാന്‍ രാജിവെക്കുന്നു’, ബിജെപി സംസ്ഥാനാധ്യക്ഷന്‍ സിആര്‍ പാട്ടീലിന് നല്കിയ രാജിക്കത്തില്‍ വാസവ പറഞ്ഞതിങ്ങനെ.
ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ സ്പീക്കറെ കണ്ട് ലോക്സഭാ അംഗത്വം ഒഴിയുന്ന കാര്യം അറിയിക്കുമെന്നും തന്റെ തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കണമെന്നും അദ്ദേഹം രാജിക്കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളിലുണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് വാസവയുടെ രാജിയെന്നാണ് വിവരം. വാസവ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങളില്‍ പാര്‍ട്ടി വേണ്ട പരിഗണന നല്‍കാത്തതാണ് രാജിയിലേക്ക് എത്തിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതികളോടും വാസവയ്ക്ക് വിയോജിപ്പുകളുണ്ടായിരുന്നു.
നേരത്തെ തന്റെ മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങള്‍ വാസവ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഇക്കാര്യങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. വാസവയോട് സംസ്ഥാനാധ്യക്ഷന്‍ സംസാരിക്കുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് ബിജെപി സംസ്ഥാന വക്താവ് ഭാരത് പാണ്ഡ്യ പ്രതികരിച്ചിരിക്കുന്നത്.