Top

‘ഇങ്ങനെയാണെങ്കില്‍ തെലങ്കാനയില്‍ രാഷ്ട്രപതി ഭരണം’; ടിആര്‍എസിന് താക്കീതുമായി ബിജെപി എംപി

ഹൈദരാബാദ്: തെലങ്കാനയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് ബിജെപി എംപി ഡി അരവിന്ദ്. കര്‍ഷക സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദില്‍ സംസ്ഥാനത്ത് സജീവമായി ടിആര്‍എസ് ഇടപെട്ടതിനെ തുടര്‍ന്നാണ് ബിജെപി നേതാവിന്റെ പ്രകതികരണം. ഭാരത് ബന്ദ് വിജയമാക്കുന്നതിന് വേണ്ടി ടിആര്‍എസ് സംഘടനാപരമായി തീരുമാനമെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ ടിആര്‍എസിന്റെ എല്ലാ ഘടകങ്ങളിലുമുള്ള നേതാക്കളും തെരുവില്‍ ഉണ്ടായിരുന്നു. നേരത്തെയും ടിആര്‍എസ് ദേശീയ വിഷയങ്ങളില്‍ പിന്തുണ പ്രഖ്യാപിക്കാറുണ്ടെങ്കിലും നേതാക്കള്‍ തെരുവില്‍ ഇറങ്ങുന്നത് ഇതാദ്യമായാണ്. ഇതിനെ തുടര്‍ന്നാണ് ബിജെപി നേതാവിന്റെ […]

9 Dec 2020 1:32 AM GMT

‘ഇങ്ങനെയാണെങ്കില്‍ തെലങ്കാനയില്‍ രാഷ്ട്രപതി ഭരണം’; ടിആര്‍എസിന് താക്കീതുമായി ബിജെപി എംപി
X

ഹൈദരാബാദ്: തെലങ്കാനയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് ബിജെപി എംപി ഡി അരവിന്ദ്. കര്‍ഷക സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദില്‍ സംസ്ഥാനത്ത് സജീവമായി ടിആര്‍എസ് ഇടപെട്ടതിനെ തുടര്‍ന്നാണ് ബിജെപി നേതാവിന്റെ പ്രകതികരണം.

ഭാരത് ബന്ദ് വിജയമാക്കുന്നതിന് വേണ്ടി ടിആര്‍എസ് സംഘടനാപരമായി തീരുമാനമെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ ടിആര്‍എസിന്റെ എല്ലാ ഘടകങ്ങളിലുമുള്ള നേതാക്കളും തെരുവില്‍ ഉണ്ടായിരുന്നു.

നേരത്തെയും ടിആര്‍എസ് ദേശീയ വിഷയങ്ങളില്‍ പിന്തുണ പ്രഖ്യാപിക്കാറുണ്ടെങ്കിലും നേതാക്കള്‍ തെരുവില്‍ ഇറങ്ങുന്നത് ഇതാദ്യമായാണ്. ഇതിനെ തുടര്‍ന്നാണ് ബിജെപി നേതാവിന്റെ താക്കീത്.

ഇങ്ങനെയാണ് ടിആര്‍എസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തെലങ്കാനയില്‍ രാഷ്ട്രപതി ഭരണം കാണാം എന്നാണ് ഡി അരവിന്ദ് പറഞ്ഞത്. ഹൈദരാബാദ് കോര്‍പ്പറേഷനില്‍ ബിജെപി മുന്നേറ്റം നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ സര്‍ക്കാരിനെതിരെ ശക്തമായി രംഗത്ത് എത്തിതുടങ്ങിയത്. ബിജെപിക്കെതിരെ ഇനിയുള്ള നാളുകളില്‍ ശക്തമായ നിലപാടെടുക്കാനാണ് ടിആര്‍എസ് തീരുമാനം. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നയങ്ങളായിരുന്നു ടിആര്‍എസ് കൈകൊണ്ടിരുന്നത്.

Next Story

Popular Stories