Top

നിയന്ത്രണസീമ കടന്ന് വീണ്ടും അപരാജിത, ഇത്തവണ പിറന്നാള്‍ ആഘോഷം; വിവാദത്തിലായത് ബിജെപിയുടെ വക്താവായ എംപി

കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് പിറന്നാളോഘോഷം നടത്തിയ ബിജെപി എംപിയും പുതുതായി നിയമിതയായ പാര്‍ട്ടി ദേശീയ വക്താവുമായ അപരാജിത സാരംഗി വിവാദത്തില്‍. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എംപിയും നിരവധി സ്ത്രീകളും ഒത്തുചേര്‍ന്നുള്ള ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തായി. ഇവര്‍ പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും വീഡിയോയില്‍ കാണാം. അപരാജിത ആദ്യമായിട്ടല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത്. ബിജെപി പ്രവര്‍ത്തകരുമായി കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അപരാജിത സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലോക്ഡൗണ്‍ […]

10 Oct 2020 5:55 AM GMT

നിയന്ത്രണസീമ കടന്ന് വീണ്ടും അപരാജിത, ഇത്തവണ പിറന്നാള്‍ ആഘോഷം; വിവാദത്തിലായത് ബിജെപിയുടെ വക്താവായ എംപി
X

കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് പിറന്നാളോഘോഷം നടത്തിയ ബിജെപി എംപിയും പുതുതായി നിയമിതയായ പാര്‍ട്ടി ദേശീയ വക്താവുമായ അപരാജിത സാരംഗി വിവാദത്തില്‍. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും എംപിയും നിരവധി സ്ത്രീകളും ഒത്തുചേര്‍ന്നുള്ള ആഘോഷത്തിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തായി. ഇവര്‍ പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും വീഡിയോയില്‍ കാണാം.

അപരാജിത ആദ്യമായിട്ടല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത്. ബിജെപി പ്രവര്‍ത്തകരുമായി കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അപരാജിത സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിന്നീടൊരിക്കല്‍ അപരാജിതയില്‍നിന്നും പിഴയും ഈടാക്കിയിരുന്നു.

ജൂണില്‍ ആശുപത്രി ഉദ്ഘാടനത്തിനെത്തിയ സമയത്തും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് വിവാദമുയര്‍ന്നിരുന്നു.

നിയമലംഘനം അനുവദിക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂരിപക്ഷം പേരും നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ ചുരുക്കം ചിലര്‍ പ്രോട്ടോകോള്‍ ലംഘിച്ചാല്‍ പോലും വൈറസ് വ്യാപനമുണ്ടാകും. ഇത് അംഗീകരിക്കില്ലെന്നാണ് പട്‌നായിക് പറഞ്ഞത്.

നിരന്തരം താക്കീത് നല്‍കിയിട്ടും എംപിയുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ലെന്ന് ചൂണ്ടിക്കാട്ട് ഒഡീഷ ആഭ്യന്തരമന്ത്രി അപരാജിതക്കെതിരെ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.

Next Story