Top

ദീദീ തൃപുരയിലും ‘പണി തുടങ്ങി’; ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

അഗര്‍ത്തല: പശ്ചിമ ബംഗാളില്‍ ബിജെപിയുമായി സഹകരിച്ചിരുന്ന നേതാക്കള്‍ കൂട്ടമായി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതിന് പിന്നാലെ തൃപുരയിലും കരുനീക്കങ്ങളുമായി മമത ബാനര്‍ജി. തൃപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിനെതിരെ വിമർശനമുയർത്തുന്ന ഒരു വിഭാഗം എംഎല്‍എമാർ തൃണമൂലിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ബിപ്ലവ് ദേവിനെതിരെ ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കങ്ങള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. വിമതരുടെ പരാതികള്‍ക്കെതിരെ അമിത് ഷാ മുഖംതിരിച്ചതോടെ എംഎല്‍എമാർ ഭീഷണികളുയർത്തിയിരുന്നു. അമിത് ഷായുടെ സമീപനം അംഗീകരിക്കാനിവില്ലെന്ന നിലപാടിലാണ് വിമതർ. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് മുതിര്‍ന്ന […]

16 Jun 2021 6:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദീദീ തൃപുരയിലും ‘പണി തുടങ്ങി’; ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
X

അഗര്‍ത്തല: പശ്ചിമ ബംഗാളില്‍ ബിജെപിയുമായി സഹകരിച്ചിരുന്ന നേതാക്കള്‍ കൂട്ടമായി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതിന് പിന്നാലെ തൃപുരയിലും കരുനീക്കങ്ങളുമായി മമത ബാനര്‍ജി. തൃപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിനെതിരെ വിമർശനമുയർത്തുന്ന ഒരു വിഭാഗം എംഎല്‍എമാർ തൃണമൂലിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

ബിപ്ലവ് ദേവിനെതിരെ ഒരു വിഭാഗം എംഎല്‍എമാര്‍ വിമത നീക്കങ്ങള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. വിമതരുടെ പരാതികള്‍ക്കെതിരെ അമിത് ഷാ മുഖംതിരിച്ചതോടെ എംഎല്‍എമാർ ഭീഷണികളുയർത്തിയിരുന്നു. അമിത് ഷായുടെ സമീപനം അംഗീകരിക്കാനിവില്ലെന്ന നിലപാടിലാണ് വിമതർ.

വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാവ് സുദീപ് ബര്‍മ്മയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കായിരുന്നു. ഷായുടെ നേതൃത്തില്‍ നടന്ന ഈ നീക്കം പ്രശ്‌നങ്ങള്‍ വഷളാക്കി. നേരത്തെ തൃണമൂലിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സുദീപ് ബര്‍മ്മന്‍ ഇതോടെ തിരികെ മമതയ്‌ക്കൊപ്പം ചേരുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. മുകുള്‍ റോയിയുടെ തിരികെ പോക്ക് ബര്‍മ്മന്റെ നീക്കങ്ങള്‍ വേഗത്തിലാക്കുമെന്നാണ് സൂചന.

ബിപ്ലവിന്റെ പ്രവൃത്തികളില്‍ അതൃപ്തിയുള്ള മറ്റു എംഎല്‍എമാരും സുദീപിനൊപ്പം ചേര്‍ന്ന് തൃണമൂലിലേക്ക് ചേക്കേറും. ദീദീ ബര്‍മ്മയ്ക്ക് മാപ്പു നല്‍കിയാല്‍ ബിജെപിയുടെ തൃപുരയിലെ നിലനില്‍പ്പ് തന്നെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തീര്‍ച്ചയാണ്.

തൃപുര തൃണമൂല്‍ അധ്യക്ഷന് ആശിഷ് ലാല്‍ സിംഗുമായി ബിജെപിയുടെ എംഎല്‍എമാര്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹങ്ങളുണ്ട്. മമതയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമെ ആശിഷ് ലാല്‍ ചരടുവലികള്‍ നടത്തുവെന്നിരിക്കെ കൂടിക്കാഴ്ച്ച ബിജെപി പാളയത്തില്‍ ആശങ്ക വിതയ്ക്കുകയാണ്.

Next Story