Top

‘ഗോമൂത്രം കുടിച്ച് കൊവിഡിനെ തുരത്താം’; വീഡിയോയുമായി ബിജെപി എംഎല്‍എ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഗോമൂത്രം കുടിച്ച് കൊവിഡിനെ തുരത്താം എന്ന അശാസ്ത്രീയ വാദവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ബല്ലിയ ജില്ലയില്‍ നിന്നുള്ള ഈ എംഎല്‍എയാണ് വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. എങ്ങനെയാണ് ഗോമൂത്രം ഉപയോഗിച്ച് പാനീയം തയ്യാറാക്കേണ്ടതെന്ന വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. വീഡിയോയില്‍ ഇദ്ദേഹം ഗോമൂത്ര പാനീയം കുടിക്കുന്നതും കാണാം. കൊവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം ഉത്തമമാണെന്നും ദിവസം 18 മണിക്കൂര്‍ ജോസി ചെയ്യുന്ന തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണെന്നും ബിജെപി എംഎല്‍എ പറയുന്നു. ഒരു ഗ്ലാസ് […]

8 May 2021 1:29 AM GMT

‘ഗോമൂത്രം കുടിച്ച് കൊവിഡിനെ തുരത്താം’; വീഡിയോയുമായി ബിജെപി എംഎല്‍എ
X

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഗോമൂത്രം കുടിച്ച് കൊവിഡിനെ തുരത്താം എന്ന അശാസ്ത്രീയ വാദവുമായി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ബല്ലിയ ജില്ലയില്‍ നിന്നുള്ള ഈ എംഎല്‍എയാണ് വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. എങ്ങനെയാണ് ഗോമൂത്രം ഉപയോഗിച്ച് പാനീയം തയ്യാറാക്കേണ്ടതെന്ന വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. വീഡിയോയില്‍ ഇദ്ദേഹം ഗോമൂത്ര പാനീയം കുടിക്കുന്നതും കാണാം.

കൊവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം ഉത്തമമാണെന്നും ദിവസം 18 മണിക്കൂര്‍ ജോസി ചെയ്യുന്ന തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഇതാണെന്നും ബിജെപി എംഎല്‍എ പറയുന്നു. ഒരു ഗ്ലാസ് വെള്ളത്തില്‍ മൂന്ന് തുള്ളി ഗോമൂത്രം ഒഴിക്കുക. രാവിലെ വെറും വയറ്റില്‍ കഴിക്കുക. ഇതിനു ശേഷം അര മണിക്കൂര്‍ സമയത്തേക്ക് ഒന്നും കഴിക്കാന്‍ പാടില്ലെന്നും സുരന്ദ്രേ സിംഗ് പറയുന്നു. പശുവിന്റെ മൂത്രം നേരിട്ട് ലഭിക്കുന്നില്ലെങ്കില്‍ പതഞ്ജലിയുടെ ഗോമൂത്രം ഉപയോഗിക്കാമെന്നും ഇദ്ദേഹം പറയുന്നു. വീഡിയോക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജനങ്ങളെ വാക്‌സിനേഷന്‍ സ്വീകരിക്കാനും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇപ്പോള്‍ വേണ്ടെതെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും ചൂണ്ടിക്കാട്ടി.

Next Story