Top

ബംഗാള്‍ നിയമസഭയിലെ ബഹളം; ബിജെപി എംഎല്‍എമാര്‍ക്ക് മര്യാദയും അന്തസ്സുമില്ലെന്ന് മമത

ബംഗാള്‍ നിയമസഭയിലെ ബിജെപി അംഗങ്ങള്‍ക്ക് മര്യാദയും അന്തസ്സുമില്ലെന്ന് മമതാ ബാനര്‍ജി. നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗത്തിനിടെ ബിജെപി അംഗങ്ങള്‍ നടത്തിയ ബഹളത്തെ പ്രതിപാദിച്ചായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമതയുടെ പ്രതികരണം. നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി പറഞ്ഞശേഷമാണ് ബി ജെ പി എം എല്‍ എമാര്‍ക്കെതിരെ മമത കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. കേന്ദ്രത്തിലെ ബിജെപി തന്നെ നിയമിച്ച ഇപ്പോഴത്തെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധനേക്കറുടെ പ്രസംഗത്തിനിടെയാണ് നിയമസഭയിലെ ബിജെപി അംഗങ്ങള്‍ ബഹളം വെച്ചതെന്ന് മമത ഓര്‍മ്മിപ്പിച്ചു.ഗവര്‍ണറെ […]

6 July 2021 7:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗാള്‍ നിയമസഭയിലെ ബഹളം; ബിജെപി എംഎല്‍എമാര്‍ക്ക് മര്യാദയും അന്തസ്സുമില്ലെന്ന് മമത
X

ബംഗാള്‍ നിയമസഭയിലെ ബിജെപി അംഗങ്ങള്‍ക്ക് മര്യാദയും അന്തസ്സുമില്ലെന്ന് മമതാ ബാനര്‍ജി. നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗത്തിനിടെ ബിജെപി അംഗങ്ങള്‍ നടത്തിയ ബഹളത്തെ പ്രതിപാദിച്ചായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമതയുടെ പ്രതികരണം. നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി പറഞ്ഞശേഷമാണ് ബി ജെ പി എം എല്‍ എമാര്‍ക്കെതിരെ മമത കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.

കേന്ദ്രത്തിലെ ബിജെപി തന്നെ നിയമിച്ച ഇപ്പോഴത്തെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധനേക്കറുടെ പ്രസംഗത്തിനിടെയാണ് നിയമസഭയിലെ ബിജെപി അംഗങ്ങള്‍ ബഹളം വെച്ചതെന്ന് മമത ഓര്‍മ്മിപ്പിച്ചു.ഗവര്‍ണറെ പ്രസംഗിക്കാന്‍ ബിജെപി അംഗങ്ങള്‍ അനുവദിച്ചില്ല. താന്‍ ബിജെപി നേതാക്കളായ സുഷമ സ്വരാജ്, രാജ്‌നാഥ് സിങ് എന്നിവരെയൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ ബംഗാളിലെ ബി ജെ പി അംഗങ്ങള്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥരാണ്. ബംഗാളിലെ ബിജെപി എം എല്‍ എമാര്‍ക്ക് സംസ്‌ക്കാരവും മര്യാദയും അന്തസ്സും സഭ്യതയുമില്ലെന്ന് മമത വിമര്‍ശിച്ചു.

പതിനെട്ടുപേജുള്ള നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഗവര്‍ണ്ണറുടെ പ്രസംഗത്തിന്റെ ഏതാനും വരികള്‍ വായിച്ചപ്പോള്‍ തന്നെ ബിജെപി എംഎല്‍എമാര്‍ സഭയില്‍ കടുത്ത ബഹളം സൃഷ്ടിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം പൂര്‍ത്തീകരിക്കാതെ സഭവിട്ടുപോവുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ പ്രതിഷേധിച്ചത്.

Next Story