Top

‘ഇന്ന് സിപിഐഎമ്മില്‍ ചേരും’; ബിജെപി വിട്ട് മുന്‍ മീഡിയ കണ്‍വീനര്‍

സിപിഐഎം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും പ്രവീണ്‍

25 Oct 2020 3:30 AM GMT

‘ഇന്ന് സിപിഐഎമ്മില്‍ ചേരും’; ബിജെപി വിട്ട് മുന്‍ മീഡിയ കണ്‍വീനര്‍
X

തിരുവനന്തപുരത്ത് ബിജെപി മീഡിയാ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു. വലിയശാല പ്രവീണ്‍ ആണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ഏറെക്കാലമായി ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്ന് തന്നെ സിപിഐഎമ്മില്‍ ചേരുമെന്നും സിപിഐഎം ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും പ്രവീണ്‍ പറഞ്ഞു.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് പ്രവീണ്‍ രാജിക്കത്ത് അയച്ചിട്ടുണ്ട്. പാര്‍ട്ടി പുനസംഘടനയിലെ അര്‍ഹമായ സ്ഥാനം ലഭിച്ചെന്നാണ് പ്രവീണിന്റെ പരാതി. കൃഷ്ണദാസ് പക്ഷക്കാരനായിരുന്ന പ്രവീണ്‍ ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയെങ്കിലും തഴഞ്ഞിരുന്നു. പ്രവീണിന്റെ രാജിയോട് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Next Story