അടൂര്‍ പിടിക്കാന്‍ പന്തളത്ത് പടയൊരുക്കവുമായി ബിജെപി; നിയമസഭ മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ ഇങ്ങനെ
പത്തനംതിട്ട: എല്‍ഡിഎഫില്‍നിന്നും പിടിച്ചെടുത്ത പന്തളം നഗരസഭയില്‍ പട്ടികജാതിയില്‍നിന്നും ജയിച്ച വ്യക്തിയെ ചെയര്‍പേഴ്സണാക്കി പ്രഖ്യാപിച്ചുള്ള ബിജെപിയുടെ നീക്കം അടൂര്‍ നിയമസഭ പിടിക്കാനെന്ന് സൂചന. ജനറല്‍ വിഭാഗത്തില്‍നിന്നുള്ളയാളെ ഒഴിവാക്കിയാണ് ശുശീല സന്തോഷിനെ ചെയര്‍പേഴ്സണാക്കിയത്. ഇവര്‍ മത്സരിച്ചതും ജനറല്‍ സീറ്റിലായിരുന്നു. നിയമസഭയില്‍ പട്ടിക ജാതി സംവരണ മണ്ഡലമായ അടൂരില്‍ ഉള്‍പ്പെടുന്നതാണ് പന്തളം. പന്തളത്ത് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ശബരിമല സ്ത്രീപ്രവേശന വിഷയവും പന്തളത്തെ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യത്തോട് ഇടത് ഭരണ സമിതി […]

പത്തനംതിട്ട: എല്‍ഡിഎഫില്‍നിന്നും പിടിച്ചെടുത്ത പന്തളം നഗരസഭയില്‍ പട്ടികജാതിയില്‍നിന്നും ജയിച്ച വ്യക്തിയെ ചെയര്‍പേഴ്സണാക്കി പ്രഖ്യാപിച്ചുള്ള ബിജെപിയുടെ നീക്കം അടൂര്‍ നിയമസഭ പിടിക്കാനെന്ന് സൂചന. ജനറല്‍ വിഭാഗത്തില്‍നിന്നുള്ളയാളെ ഒഴിവാക്കിയാണ് ശുശീല സന്തോഷിനെ ചെയര്‍പേഴ്സണാക്കിയത്. ഇവര്‍ മത്സരിച്ചതും ജനറല്‍ സീറ്റിലായിരുന്നു.
നിയമസഭയില്‍ പട്ടിക ജാതി സംവരണ മണ്ഡലമായ അടൂരില്‍ ഉള്‍പ്പെടുന്നതാണ് പന്തളം. പന്തളത്ത് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാം എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ശബരിമല സ്ത്രീപ്രവേശന വിഷയവും പന്തളത്തെ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യത്തോട് ഇടത് ഭരണ സമിതി നിസംമഗത പുലര്‍ത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി ഇവിടെ പ്രചരണം നടത്തിയിരുന്നത്. ഹിന്ദും വിഭാഗത്തിലെ യുവ വോട്ടര്‍മാരും സ്ത്രീ വോട്ടര്‍മാരും ബിജെപിയില്‍ ആകൃഷ്ടരായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പന്തളം നഗരസഭയുടെ അതിര്‍ത്തി പ്രദേശമായ കുളനാട് പഞ്ചായത്തില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതും പന്തളത്തിന്റെ രാഷ്ട്രീയചായ്വ് നിര്‍ണയിക്കുന്നതില്‍ കാരണമായി എന്നുവേണം കരുതാന്‍. കുളനാട്ടിലും പന്തളത്തും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തനം സജീവമാക്കി വോട്ടുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഹിന്ദു മുന്നോക്ക സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് അടൂര്‍.